മനോജ് വേണുഗോപാലന്‍
ഗ്‌ളോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തിയ ക്രിസ്മസ് പുതുവല്‍സര ആഘോഷത്തില്‍ 350ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്തു.ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് ജിഎംഎക്രിസ്മസ് കേക്ക് മുറിച്ചാണ് പരിപാടികള്‍ക്കു തുടക്കമിട്ടത്. മാത്യു അമ്മായിക്കുന്നേല്‍ നേതൃത്വം നല്‍കിയ അര മണിക്കൂര്‍ നീണ്ട ക്വിസ് പ്രോഗ്രാം പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആവേശമായി. 30 കുട്ടികളാണ് ഏറെ ഉപകാരപ്രദമായ ഈ മല്‍സരത്തില്‍ പങ്കാളികളായത്. അതിനുശേഷം ആറ് മികച്ച സംഘങ്ങള്‍ പങ്കെടുത്ത കാരള്‍ ഗാനമല്‍സരവും പരിപാടിയെ വര്‍ണാഭമാക്കി.
ജിഎംഎ മാഗസിന്‍ ആയ ജാലകം, തിരുവോണക്കാഴ്ച 2011 വീഡിയോ സിഡി, ജിഎംഎ ചാരിറ്റി ഓഡിയോ എന്നിവ ആഘോഷപരിപാടിക്കിടയില്‍ പ്രകാശനം ചെയ്തു. പേട്രണ്‍ ഫാ. ഗബ്രിയേല്‍, പ്രസിഡന്റ് ഡോ.ബിജു, സെക്രട്ടറി സജീഷ് ജോയ്, ട്രഷറര്‍ വിന്‍സന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു. മാഗസിന്‍ എഡിറ്ററായ സ്റ്റാന്‍ലിയുടെ അക്ഷീണമായ പ്രയത്‌നമാണ് ചാരിറ്റി ഓഡിയോയെ ഇത്ര മനോഹരമാക്കിത്തീര്‍ത്തത്. ചാരിറ്റി മിഷന്റെ സ്‌പോണ്‍സറായ ഷോയ് ചെറിയാനാണ് ആദ്യകോപ്പി ഏറ്റുവാങ്ങിയത്.
മാത്യു ഇടിക്കുള നയിച്ച അശ്വമേധം ആഘോഷത്തിലെ മറ്റൊരു ആവേശമായി. ക്വിസ് മാസ്റ്റര്‍ തന്നെ എല്ലാ മല്‍സരത്തിലും വിജയിയായി. ദീപം കാറ്ററിംഗ്് സര്‍വ്വീസിന്റെ വിഭവസമൃദ്ധമായ പുതുവല്‍സര അത്താഴവും ഉണ്ടായിരുന്നു.ഡിന്നറിനെ തുടര്‍ന്ന് ഗ്ലൂസസ്റ്റര്‍ മേഖലയില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച ‘എവര്‍ സിന്‍സ് ദ ബിഗിനിംഗ്’ എന്ന ലഘു നാടകവും ഉണ്ടായിരുന്നു. ഷെല്‍ട്ടണ്‍ഹാം അംഗങ്ങളുടെ വ്യത്യസ്തമായ സ്‌കിറ്റും പരിപാടിയെ മഹത്തരമാക്കി. എല്ലാ പരിപാടികളും വളരെ മികച്ചതും പങ്കെടുത്തവരുടെ കഴിവു തെളിയിക്കുന്നതുമായിരുന്നു. ഇവയുടെ വീഡിയോ വൈകാതെ പുറത്തിറക്കുന്നുണ്ട്.
കലാ, കായിക മല്‍സരങ്ങളിലും ബാറ്റ്മിന്റണ്‍, ക്വിസ്, കാരള്‍, ക്രിബ്, യുക്മയുടെ വിവിധ മല്‍സരങ്ങള്‍ തുടങ്ങിയവയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല