1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

യു കെ മലയാളികള്‍ക്ക് ക്രിസ്തുമസ് പുതുവല്‍സര സമ്മാനമായി ഒട്ടേറെ പുതുമകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ ആര്‍ ഐ മലയാളിയുടെ 2012-ലെ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി.യു കെയിലെ വിവിധ മലയാളി സംഘടനകള്‍ക്ക് അവരുടെ സ്വന്തം തലക്കെട്ടില്‍ ലഭിച്ച കലണ്ടര്‍ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷ വേളയിലും കരോളിന്റെ സമയത്തും വിതരണം ചെയ്യുവാന്‍ കഴിഞ്ഞു.കലണ്ടറിന്റെ ഔദ്യോകിക വിതരണം കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് ക്രിസ്തുമസ് ആഘോഷം നടന്ന മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷനില്‍ നല്‍കിയാണ് തുടങ്ങിയത്.സ്വന്തം തലക്കെട്ടില്‍ കലണ്ടര്‍ ആവശ്യപ്പെട്ട എല്ലാ മലയാളി കൂട്ടായ്മകളിലേക്കും കലണ്ടര്‍ അയച്ചു കഴിഞ്ഞു.മിക്കയിടത്തും വിതരണവും കഴിഞ്ഞു.ഈ ശനിയാഴ്ച ആഘോഷം നടക്കുന്ന അസ്സോസിയെഷനുകളിലും കലണ്ടര്‍ എത്തിക്കഴിഞ്ഞു.

യു കെ മലയാളിയുടെ ദൈനംദിന ജീവിതത്തെ മനസ്സില്‍ കണ്ടുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന കലണ്ടര്‍ ഒരേസമയം കലണ്ടര്‍ ആയും ഡയറി ആയും പ്ലാനര്‍ ആയും ഉപയോഗിക്കാന്‍ സാധിക്കും.ഇംഗ്ലീഷ്/മലയാള തീയതികള്‍, ഓരോ ദിവസത്തെയും ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും ഡ്യൂട്ടി എഴുതാന്‍ പ്രത്യേക കോളം,യുകെയിലെയും ഇന്ത്യയിലെയും പ്രധാന വിശേഷ ദിവസങ്ങള്‍,ബാങ്ക് അവധി ദിവസങ്ങള്‍,സ്കൂള്‍ അവധി ദിവസങ്ങള്‍,സമ്മര്‍ ടൈം മാറുന്ന ദിവസങ്ങള്‍,മറ്റു കുറിപ്പുകള്‍ എഴുതാന്‍ പ്രത്യേക കോളം എന്നിങ്ങനെ നിരവധി സവിശേതകള്‍ നിറഞ്ഞ ഈ കലണ്ടര്‍ ഓരോ മലയാളി കുടുംബങ്ങള്‍ക്കും വര്‍ഷം മുഴുവനും മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

അസോസിയേഷനുകളുടെ തലക്കെട്ടില്‍ കലണ്ടര്‍ വിതരണം ചെയ്യാനുള്ള എന്‍ ആര്‍ ഐ മലയാളിയുടെ പദ്ധതി കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന യുക്മ തിരഞ്ഞെടുപ്പിലാണ് പ്രഖ്യാപിച്ചത്.തുടര്‍ന്ന് ഞങ്ങളെ ബന്ധപ്പെട്ട യുക്മയില്‍ അംഗത്വമുള്ളതും അല്ലാത്തതുമായ 62 മലയാളി കൂട്ടായ്മകളില്‍ ഇത്തവണ എന്‍ ആര്‍ ഐ മലയാളി കലണ്ടര്‍ എത്തി.സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് സ്വന്തം പേരില്‍ കലണ്ടര്‍ ആവശ്യപ്പെടാന്‍ കഴിയാത്ത സംഘടനകള്‍ക്ക് എന്‍ ആര്‍ ഐ മലയാളിയുടെ തലക്കെട്ടുള്ള കലണ്ടര്‍ ലഭിച്ചു.മലയാളി കൂട്ടായ്മകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മലയാളി ബിസിനസ് സ്ഥാപനങ്ങള്‍ വഴിയാണ് കലണ്ടര്‍ നല്‍കിയത്‌. ഇരുനൂറോളം കലണ്ടര്‍ ആണ് ഇനിയും അവശേഷിക്കുന്നത്.ആവശ്യമുള്ളവര്‍ contact@nrimalayalee.co.uk എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ കലണ്ടര്‍ തപാലില്‍ അയച്ചു തരും.സംഘടനകളുടെ പേരില്‍ പേരില്‍ 8000 കലണ്ടറും എന്‍ ആര്‍ ഐ മലയാളിയുടെ പേരില്‍ 8000 കലണ്ടറുമാണ് തികച്ചും സൌജന്യമായി വിതരണം ചെയ്തത്.

യു കെ മലയാളിയുടെ നിത്യജീവിതത്തില്‍ മുതല്‍ക്കൂട്ടാവുന്ന ഈ കലണ്ടര്‍ ഡിസൈന്‍ ചെയ്തത് എന്‍ ആര്‍ ഐ മലയാളിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗമായ ബിനു ജോസാണ്.അച്ചടി നിര്‍വഹിച്ചിരിക്കുന്നത് പോര്‍ട്സ്മൗത്തിലെ മലയാളി പ്രിന്‍റിംഗ് സ്ഥാപനമായ മാതാ ക്രിയേഷന്‍സ്‌ ആണ്.യു കെയിലെ മുന്‍നിര ബിസിനസ് സ്ഥാപനങ്ങളായ അലൈഡ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌,അലൈഡ്‌ വില്‍ സര്‍വീസ്‌,ജോര്‍ജ്‌ ക്ലെയിംസ്,ഇന്‍ജുറി ക്ലെയിം സോലുഷന്‍സ്‌,ടോംടോണ്‍ ട്രാവല്‍സ്‌,ഫൈന്‍ കെയര്‍ നഴ്സിംഗ് എജെന്സി എന്നിവരും ഈ കലണ്ടര്‍ യാഥാര്‍ത്യമാക്കുന്നതില്‍ ഞങ്ങളോട് സഹകരിച്ചിട്ടുണ്ട്.

ഈ കലണ്ടര്‍ യാഥാര്‍ത്യമാക്കുന്നതില്‍ ഞങ്ങളോട് സഹകരിച്ച സംഘടനകളോടും സ്പോണ്സര്‍മാരോടും പ്രിന്‍ററോടും
ഒരിക്കല്‍ കൂടി എന്‍ ആര്‍ ഐ മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിനുള്ള നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.