1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സോമര്‍സെറ്റ് : ടോണ്‍ടോണ്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം അവര്‍ണ്ണനീയമായി. ഗാല്‍മിങ്ങ്ടോന്‍ ട്രൈഡോണ്‍ ഹാളില്‍ വേദിയോരുക്കിയ ടി.എം.എ.പൊതു യോഗവും ആഗോഷവും ഡോ. സുനില്‍ റാം ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സെക്രട്ടറി റോജി കരോട്ട് ജോസഫ്‌ സ്വാഗതവും ജയിസണ്‍ ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റെ ഡോ അജിത്‌ അധ്യക്ഷത വഹിച്ചു സംസാരിച്ചു.

സാഹോദര്യവും സ്നേഹവും സമത്വവും സമാധാനവും ഊട്ടി വളര്‍ത്താന്‍ യുകെ യിലെ സംഘടനകള്‍ കൈകോര്‍ക്കാന്‍ ക്രിസ്തുമസ് നല്‍കുന്ന മഹാ സന്ദേശം ഉപകരിക്കട്ടെ എന്ന്‍ ജോണ്സന്‍ ചാക്കോ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നൃത്തങ്ങള്‍ സ്കിറ്റുകള്‍ നേറ്റിവിറ്റി ഷോ കാരള്‍ . ഫാന്‍സി ഡ്രസ്സ്‌ എന്നിവ ആഘോഷത്തെ ആകര്‍ഷകമാക്കി.

ഭവനങ്ങള്‍ തോറും കാരള്‍ ഗ്രൂപ്പ്‌ നടത്തിയ സന്ദര്‍ശനത്തിലൂടെയും ചാരിറ്റി ലോട്ടറിയിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട്‌ സ്വരൂപിക്കുവാനും ടി.എം.എ ക്ക് കഴിഞ്ഞതില്‍ നന്മയുടെ പരിവേഷം നല്‍കുവാന്‍ സാധിച്ചു.മുന്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മിമിക്രി ജേതാവും പ്രമുഖ ഗായകനുമായ റോജി ചങ്ങനാശ്ശേരിയും ( ബ്രിസ്റ്റോള്‍) ജിനു പണിക്കരും ചേര്‍ന്നൊരുക്കിയ സംഗീത സാന്ദ്രമായ ഗാനമേളയും ചിരിയുടെയും ഭാവാഭിനയത്തിന്റെയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത മിമിക്രിയും ആഘോഷത്തിലെ ഹൈ ലൈറ്റ് ആയി.

ഗ്രാന്‍ഡ്‌ ക്രിസ്തുമസ് ഡിന്നറോടെ ഗംഭീരമായ ടി.എം.എ.ആഗോഷത്തിന്നു തിരശ്ശീല താണു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.