ലിവര്‍പൂള്‍: ലിവര്‍പൂള്‍ സെന്റ് തോമസ് പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഫാ. ബാബു അപ്പാടന്റെ പൗരോഹിത്യസ്വീകരണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികവും ന്യൂഇയര്‍ ആഘോഷവും സംഘടിപ്പിച്ചു.
ഡിസംബര്‍ 30ന് വൈകിട്ട് എട്ടുമണിയ്ക്ക് വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുര്‍ബാന മദ്ധ്യേ അച്ചന്‍ തന്റെ മരിച്ചുപോയ മാതാപിതാക്കളെ സംരിക്കുകയും ക്രിസ്തുവിന്റെ ജന്‍മസ്ഥലമായ ബത് ലഹേമില്‍ രണ്ട് സഭകളുടെ വൈടികള്‍ തമ്മില്‍ നടത്തിയ കൈയേറ്റത്തെ അപലപിക്കുകയും ചെയ്തു. വൈദികര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്നം സമൂഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവക ജനങ്ങളുടെ ഐക്യമാണ് ഒരു വൈദികന്റെ ഏറ്റവും വലിയെ സമ്പത്തെന്നു അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ ഒല്ലൂരില്‍ പോള്‍ അപ്പാടന്റെയും റോസയുടെയും ഒന്‍പത് മക്കളില്‍ ഇളയവനായി ജനിച്ച ഫാ.ബാബു അപ്പാടന്‍ 1999 ഡിസംബര്‍ 30ന് തൃശ്ശൂരിലെ മരിയാപുരം സെന്റ് ജോണ്‍ ബോസ്കോ ദേവാലയത്തില്‍ വച്ച് ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നുമാണ് പൗരോഹിത്യം സ്വീകരിച്ചത്. രണ്ടുവര്‍ഷം തൃശ്ശൂര്‍ ഇടവകയില്‍ സേവനം അനുഷ്ടിച്ചതിനു ശേഷമാണ് ബല്‍ജിയത്തില്‍ ഉപരിപഠനം നടത്തുന്നതും തുടര്‍ന്ന് ഇംഗ്ലണ്ടില്‍ എത്തുന്നതും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ലിവര്‍പൂള്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ സേവനം അനുഷ്ടിക്കുന്നു. അച്ചന്‍ ലിവര്‍പൂളില്‍ എത്തിയതിനു ശേഷം വിഭജിച്ചുനിന്നിരുന്ന എല്ലാ വിഭാഗക്കാരെയും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. കൂടാതെ ഏഴിടത്ത് പുതിയ വേദോപദേശ ക്ലാസുകള്‍ ആരംഭിച്ചു. ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങളിലൂടെ തീര്‍ഥയാത്ര നടത്താന്‍ കഴിഞ്ഞതും അച്ചന്റെ ശ്രമഫലമായിട്ടാണ്.
2010 -ല്‍ ഇംഗ്ലണ്ടിലെ പേപ്പല്‍ സന്ദര്‍ശനത്തെപ്പറ്റി വിശദീകരിക്കുവാന്‍ ബിബിസി തിരഞ്ഞെടുത്തതില്‍ ഒരാള്‍ ഫാ.അപ്പാടന്‍ ആയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ ഭയവിഹ്വലതയില്‍ കഴിയുന്ന എല്ലാവര്ക്കും അദ്ദേഹം പ്രാര്‍ത്ഥന സഹായം വാഗ്ദാനം ചെയ്തു.
കുര്‍ബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ടോം ജോസ് തടിയമ്പാട്, മേരി ഫിലിപ്, ബാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല