മലയാളികള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ജഗതി ശ്രീകുമാര്‍. ഇപ്പോള്‍ ഒരു ഒരു ഇംഗ്ലീഷ് സിനിമയില്‍ നായകനാവാനൊരുങ്ങുകയാണ് ജഗതി.
മലയാളിയായ ദേവിപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജഗതി നായകനാവുന്നത്. ദേവിപ്രസാദ് ഒരുക്കിയ ലൈറ്റ് എന്ന ചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. ഒരു ഫാന്റസി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
ഒരു ദളിത് വൃദ്ധന്റെ കഥ പറയുന്ന ലൈറ്റ് ജനുവരി 17നാണ് തീയേറ്ററുകളിലെത്തുക.1946-55 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.ജഗതി നായകനാവുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എന്തായാലും ജഗതിയുടെ നായക വേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമെന്ന് കരുതാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല