സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രവുമായി സിബിമലയിലും മോഹന്‍ലാലും വീണ്ടും എത്തുന്നു. സ്വാമിനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏറെക്കാലത്തിനുശേഷമുള്ള ഇവരുടെ സമാഗമം കൂടിയാണ്. മോഹന്‍ലാലും സിബി മലയിലും ഒന്നിച്ച മിക്ക ചിത്രങ്ങളിലും സംഗീതത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ഭരതം എന്ന ചിത്രത്തില്‍ സംഗീതം ഒരു മുഖ്യ ഘടകമായിരുന്നു. സംഗീതാഭിരുചിയുള്ള ജ്യേഷ്ഠന്റെയും അനുജന്റെയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പിടി നല്ല ഗാനങ്ങളും സമ്മാനിച്ചു.
ഹിസ്‌ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലും സംഗീതത്തിന് പ്രാധാന്യമുണ്ട്. മോഹന്‍ലാലും സിബിമലയിലും ഒന്നിച്ച ചിത്രങ്ങളെല്ലാം തീയേറ്ററില്‍ വിജയം നേടിയിരുന്നു. എംജി ശ്രീകുമാറാവും ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുക.മോഹന്‍ലാലിന് ഒരു ഹിറ്റ് അനിവാര്യമായിരിക്കുന്ന ഈ ഘട്ടത്തില്‍ സിബിമലയില്‍ ചിത്രം ആശ്വാസമാവുമെന്ന് കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല