സിഗരറ്റ് വലിക്കാത്ത നിങ്ങളുടെ ചിത്രം മറ്റൊരു നാട്ടിലെ സിഗരറ്റ് കൂടിന്റെ പാക്കറ്റില്‍ എങ്ങനെയാകും പ്രതികരിക്കുക. അതും സിഗരറ്റ് വലി ആരോഗ്യത്തെ തകര്‍ക്കുമെന്ന പരസ്യവാചകത്തിന് താഴെയായിട്ടാണ് വരുന്നതെങ്കില്‍ എന്ത് ചെയ്യും. അതുതന്നെയാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ക്യാപ്റ്റന്‍ ജോണ്‍ ടെറി ചെയ്തത്. കാര്യമിതാണ്. ജോണ്‍ ടെറിയുടെ ചിത്രം ഇന്ത്യയില്‍ വില്‍ക്കുന്ന ഗോള്‍ഡ് ഫ്ലേക്കിന്റെ കവറില്‍ അച്ചടിച്ച് വന്നു. അതുതന്നെയാണ് പ്രശ്നം.
സിഗരറ്റ് വലിക്കാത്ത ജോണ്‍ ടെറിയുടെ ചിത്രം അല്പം ബ്ലര്‍ ആക്കിയാണ് കൊടുത്തതെങ്കിലും ടെറി ചിത്രം തിരിച്ചറിഞ്ഞു. ഉടന്‍തന്നെ കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങാന്‍ വക്കീലിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. എവിടെന്നോ സംഘടിപ്പിച്ച ടെറിയുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ട് സിഗരറ്റ് കമ്പനി പരസ്യം ചെയ്യുകയായിരുന്നു. എന്തായാലും കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണെന്നാണ് കമ്പനി വക്താക്കള്‍തന്നെ സമ്മതിക്കുന്നത്.
ഇന്ത്യയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഉപയോഗിച്ചത് ക്യാന്‍സര്‍ വരാതിരിക്കാനുള്ള മുന്നറിയിപ്പ് എന്ന് രീതിയിലാണെന്നാണ്. എന്നാല്‍ ചിത്രം ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമൊന്നും പറയുന്നില്ലതാനും. എവിടെന്നോ കിട്ടിയ ഒരു ചിത്രം ഉപയോഗിച്ച്, അല്പം ഫെയ്ഡായ ഒരു പരസ്യമുണ്ടാക്കുകയാണ് കമ്പനി ചെയ്തത്. ഭാരത സര്‍ക്കാരിന്റെ പരസ്യവിഭാഗം ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വിശദീകരണ പ്രകാരം ഈ ചിത്രം സിഗരറ്റ് പാക്കറ്റിന്റെ പരസ്യത്തിന് ഉപയോഗിക്കാന്‍ ആരാണ് അനുവദിച്ചതെന്ന് അറിയില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ലണ്ടനിലെയും ഇന്ത്യയിലേയും സോളിസിറ്റര്‍മാരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. എവിടെന്നെങ്കിലും മോഷ്ടിച്ച ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത ഇന്ത്യ ഗവണ്‍മെന്റ് നേരത്തെയും ഇതിന് സമാനമായ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. യേശുക്രിസ്തു ഒരു കൈയ്യില്‍ ബിയര്‍ കുപ്പിയും മറ്റേ കൈയ്യില്‍ സിഗരറ്റും പിടിച്ചോണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചത് നേരത്തെ വന്‍വിവാദമായിട്ടുള്ളതാണ്. അതിന് സമാനമല്ലെങ്കിലും വലിയ മണ്ടത്തരമാണ് സര്‍ക്കാര്‍ കാണിച്ചതെന്ന മട്ടിലാണ് കമ്പനിയുടെ വക്താക്കള്‍ പ്രതികരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല