ബെന്നി വര്‍ക്കി പെരിയപുറം,ബര്‍മിങ്ങാം
ബര്‍മിങ്ങാം അതിരൂപതയ്ക്ക് കീഴിലെ സീറോ മലബാര്‍ സഭ മാസ് സെന്ററായ സ്റ്റോക് ഓണ്‍ ട്രെന്‍ഡില്‍ വിശ്വാസികള്‍ ഫാദര്‍ ജോമോന്‍ തൊമ്മാനയുടെ ഏഴാം പൗരോഹിത്യ വാര്‍ഷികവും ന്യൂഇയര്‍ ആഘോഷവും വിപുലമായി കൊണ്ടാടി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ബൈബിള്‍ സ്കിറ്റ്, കേക്ക് മുറിക്കല്‍, ക്രിസ്തുമസ് കരോള്‍ മത്സരം ക്രിസ്തുമസ്സിനോടനുബന്ധിച്ച് പുല്‍ക്കൂട് മത്സരം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. മറ്റുള്ളവര്‍ക്ക് മാതൃകയായി വേദപാഠം കുട്ടികള്‍ തങ്ങള്‍ക്ക് മാതാപിതാക്കള്‍ ക്രിസ്തുമസ്സ് സമ്മാനം വാങ്ങാന്‍ തന്ന തുകയുടെ പകുതി തുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല