ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയാകുന്നു. ഫീസ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് യൂണിവേഴ്സിറ്റികളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍നിന്ന് ബ്രിട്ടീഷ് യുവാക്കളുടെയും യുവതികളുടെയും എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ഫീസ് 9,000 പൌണ്ടാക്കിയാണ് ഉയര്‍ത്തിയത്.. ഇതുമൂലം യൂണിവേഴ്സിറ്റികളില്‍ അപേക്ഷിച്ചവരുടെ എണ്ണത്തില്‍ എട്ട് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ ചേരാന്‍ 306,908 ബ്രിട്ടീഷുകാര്‍ അപേക്ഷ നല്കിയപ്പോള് ഈ വര്‍ഷം അത് 283,680 പേര് മാത്രമായി. ഇത്രയും കുറവുണ്ടായത് ഫീസ് വര്‍ദ്ധനവ് കൊണ്ടാണ് എന്നാണ് പ്രധാനമായുള്ള ആരോപണം. സാമ്പത്തികമാന്ദ്യത്തെ കൈകാര്യം ചെയ്യുന്നതിനാണ് ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ ഫീസ് വര്‍ദ്ധിപ്പിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ബാങ്കുകള്‍ ലോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 21,000 പൌണ്ടില്‍ കുറയാത്ത വരുമാനം ഉണ്ടായേ തീരൂ. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലതാനും. അതുതന്നെയാണ് പ്രശ്നമായി മാറുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല