കൊലപാതകം ഒരു വലിയ കുറ്റം തന്നെയാണ്, എന്നാല്‍ ഒരു അമേരിക്കകാരന് 255 പേരെ കൊന്നോടുക്കിയിട്ടും ശിക്ഷിക്കപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ ഞെട്ടാന്‍ നില്‍ക്കണ്ട, കാരണം അയാളൊരു സൈനികനാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകളെ കൊന്ന വ്യക്തി എന്ന റെക്കോര്‍ഡ് ക്രിസ് കൈല്‍ എന്ന സൈനികന് സ്വന്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ ലോകത്തിലെ ഏറ്റവുമധികം കൊല നടത്തിയ ആള് എന്ന പദവിക്ക് കൈലിന് ഇനിയും 287 പേരെ കൊല്ലണം! അമേരിക്കന്‍ നാവികസേനയിലെ സൈനികനായിരുന്നു കൈല്‍. 160 പേരെ കൊന്നതായി പെന്റഗണ്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്.
കൈല്‍ ആദ്യമായി കൊന്നത് ഒരു യുവതിയെയാണ്. യുഎസ് അന്തര്‍വാഹിനിക്കു നേരെ ഗ്രനേഡ് ആക്രമണവുമായെത്തിയ യുവതിയെ വെടിവയ്ക്കാന്‍ കൈലിനോട് ചീഫ് ആവശ്യപ്പെട്ടു. പരുങ്ങലില്‍ നിന്ന കൈലിനോട് ‘ഷൂട്ട്…’ എന്നുറക്കെ ആജ്ഞാപിച്ചതോടെ യുവതിയെ വെടിവച്ചുവീഴ്ത്തി. യുവതി ഗ്രനേഡ് എറിയാതിരിക്കാന്‍ പലവട്ടം അവള്‍ക്കു നേരെ വെടിയുതിര്‍ത്തു. രണ്ടാമത്തെ ദൗത്യത്തില്‍ കൈല്‍ 40 ശത്രുക്കളെയാണ് വെടിവച്ചുകൊന്നത്.
സൈനികനായ വാള്ഡ്റണിന്റെ ‘109 പേരെ കൊന്ന’ റെക്കോഡാണ് കൈല്‍ തകര്‍ത്തെറിഞ്ഞത്. ഫിന്‍ലാന്‍ഡുകാരനായ സിമോ (542) യുടെ റെക്കോഡ് തകര്‍ക്കാന്‍ സര്‍വീസില്‍ നിന്നു വിരമിച്ച കൈലിനു സാധിക്കുമോ എന്ന കണ്ടറിയണം. പല വീരകഥകളും കൈലിനു പറയാനുണ്ട്. ഇനി അതൊക്കെ കൊച്ചുമക്കളുടെ മുന്പില് വിവരിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല