1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2012

ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്കിന്റെ കന്നി ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഓസ്ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. ക്ളാര്‍ക്കിനൊപ്പം സെഞ്ചുറി നേടിയ മൈക്ക് ഹസിയാണ് ക്രീസില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് 630/4 എന്ന നിലയിലാണ്.

439 റണ്‍സ് മുന്നിലാണ് ഓസീസ്. ക്ളാര്‍ക്ക് (319), ഹസി (131) എന്നിവരാണ് ക്രീസില്‍. നേരത്തെ റിക്കി പോണ്ടിംഗും (134) സെഞ്ചുറി നേടിയിരുന്നു. നേരത്തെ നാലു വിക്കറ്റിന് 482 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഓസീസ് ഇന്ത്യന്‍ ബൌളര്‍ക്ക് മേല്‍ ആധിപത്യം തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മുന്‍പ് ഹസി സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്ളാര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ മാത്രമായിരുന്നു. ഇഷാന്ത് ശര്‍മ്മയെ ബൌണ്ടറി പായിച്ചാണ് ക്ളാര്‍ക്ക് 300 കടന്നത്.

ഓസ്ട്രേലിയന്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പിഴ വിധിച്ചു. മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴ വിധിച്ചത്. കോഹ്ലിയില്‍ നിന്നും വിശദീകരണം കേട്ട ശേഷം മാച്ച് റഫറി രഞ്ജന്‍ മധുഗുലെയാണ് ശിക്ഷ വിധിച്ചത്. തന്റെ അമ്മയെയും സഹോദരിയെയും കുറിച്ച് കാണികള്‍ മോശമായി പരാമര്‍ശിച്ചപ്പോഴാണ് പ്രതികരിച്ചതെന്ന് നേരത്തെ കോഹ്ലി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. പ്രശ്നത്തില്‍ കോഹ്ലി മാപ്പ് പറഞ്ഞെന്നും ഇതോടെ വിഷയം അവസാനിച്ചെന്നും ബിസിസിഐയും പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.