സേവനത്തിന്റെ മാലാഖമാരായാണ് സമൂഹം നേഴ്സുമാരെ കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തികള്‍ അത്രയേറെ പുണ്യം നിറഞ്ഞതാണെന്നും നമുക്കറിയാം എന്നാല്‍ നെഴ്സുമാരില്‍ ചിലര്‍ ഉണ്ടാക്കുന്ന ചീത്തപ്പേര് പലപ്പോഴും ഇവര്‍ക്ക് കളങ്കം ചാര്‍ത്താറുണ്ട് അത്തരത്തില്‍ ഒരു സംഭവത്തിനാണ് യു.കെയില്‍ റോംഫോര്‍ഡ് ക്വീന്‍സ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
സംഭവം എന്തെന്നാല്‍ പ്രസവവേദനയില്‍ കടന്നു പുളയുന്ന യുവതിയെ കണ്ടു നേഴ്സ് ചിരിച്ചു. അലിസണ് ചൈല്‍ഡ് എന്ന യുവതിയുടെ പ്രസവവേദന കണ്ടാണ് നഴ്സ് ടെറായി മുതാസയ് ചിരിച്ചത്. എന്തായാലും അതോടു കൂടി ഇവര്‍ക്ക് ജോലി നഷ്ടമായി. കഴിഞ്ഞാഴ്ചയായിരുന്നു ഈ ചിരിയും നേഴ്സിന്റെ പണിപോകലും. പ്രസവവേദനയെത്തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റിയ അലിസണ് വേദന സഹിക്കാനാകാതെ നിലവിളിക്കുകയായിരുന്നു.
പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ കുട്ടിയെ ഡോക്ടര്‍ ശ്രദ്ധയോടെ പുറത്തേക്ക് എടുക്കുന്നതിനിടെ വേദന സഹിക്കാനാകാതെ മരുന്നിന് കേണ അലിസണിന്റെ അവസ്ഥ കണ്ട് ടെറായി പരിഹസിച്ചു ചിരിക്കുകയായിരുന്നു എന്നാണു നേഴ്സിന് എതിരെ ഉയര്‍ന്ന ആരോപണം. വേദന സംഹാരി ആവശ്യപ്പെട്ടപ്പോള്‍ മരുന്നു കഴിച്ചാല്‍ വേദന മാറുമെന്നാണോ കരുതുന്നത് എന്നു ചോദിച്ചായിരുന്നു ഈ നേഴ്സ് ഗര്‍ഭിണിയെ പരിഹസിച്ചു ചിരിച്ചത്.
അതിനൊപ്പം തന്നെ ഇതേ നേഴ്സ് പുക്കിള്‍ കൊടി മുറിക്കാന്‍ അമ്മയോട് കത്രിക തപ്പിയെടുക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്. പരാതിയെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ നഴ്സി രോഗിയോടു മോശമായി പെരുമാറിയെന്നു തെളിയുകയും നേഴ്സിനെ പുറത്താക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയും ആയിരുന്നു.
ആശുപത്രി വൃത്തങ്ങള്‍ അലിസണിനോട് മാപ്പ് പറയുകയും ചെയ്തു. കഴിഞ്ഞ 18 മാസത്തിനിടയില്‍ പ്രസവ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് അഞ്ചു പേര് മരണമടഞ്ഞത് ഈ ആശുപത്രിയുടെ സല്‍പ്പേരിനെ കാര്യമായി ബാധിച്ചിരുന്നു. അതിനിടയിലാണ് ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത് എന്നതിനാല്‍ ആശുപത്രിയുടെ ഗതി എന്താകുമെന്ന് കാത്തിരുന്നു കാണാം.അതേസമയം ഡ്യൂട്ടിക്കിടയില്‍ ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന നഴ്സുമാര്‍ക്ക് ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല