1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2012

കമലഹാസന്റെ മകളും നടിയുമായ ശ്രുതിഹാസനും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത. ധനുഷും ശ്രുതിയും തമ്മിലുള്ള അടുപ്പം പ്രണയമായി മാറിയെന്നും ഇരുവരും ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിച്ചുവെന്നുമാണ് വാര്‍ത്ത.
കാര്യമറിഞ്ഞ് ധനുഷിന്റെ ഭാര്യാപിതാവായ രജനീകാന്ത് ധനുഷിനെ ശാസിച്ചുവെന്നും വാര്‍ത്തയുണ്ട്. ധനുഷും ശ്രുതിയുമായുള്ള അടുപ്പം അസുഖമോചിതനായി വിശ്രമജീവിതം നയിക്കുന്ന രജനിയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണത്രേ.

എന്നാല്‍ താന്‍ ധനുഷുമായി പ്രണയത്തിലല്ലെന്ന് ശ്രുതി ആണയിടുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.ന്യൂ ഇയറിന് താന്‍ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ഗോവയിലായിരുന്നുവെന്നും ശ്രുതി.

എന്തായാലും ഇരുവരേയും വച്ച് 3 എന്ന ചിത്രം ഒരുക്കിയ ധനുഷിന്റെ ഭാര്യ ഐശ്വര്യ ധനുഷ് ഇപ്പോള്‍ ദുഖിതയാണത്രേ. ധനുഷും ശ്രുതിയും തമ്മിലുള്ള ചൂടന്‍ ചുംബനം ഐശ്വര്യയുടെ സാന്നിധ്യത്തില്‍ തന്നെയാണ് ചിത്രീകരിയ്ക്കപ്പെട്ടത്.ചിത്രീകരണസമയത്ത് ഐശ്വര്യയുടെ ആവശ്യപ്രകാരം ഈ ഷോട്ടിന് പലതവണ റീടേക്ക് വേണ്ടിവന്നു. ഭര്‍ത്താവിന്റെ ചുംബനരംഗത്തിന് തീവ്രത വേണ്ടത്ര പോരെന്ന് തോന്നിയാണ് താരപുത്രി ഇത് ചെയ്തത്.

എന്തായാലും ഇരുവര്‍ക്കും ‘പ്രേമിയ്ക്കാന്‍’ വേദിയൊരുക്കിയ തന്റെ മണ്ടത്തരമോര്‍ത്ത് ഐശ്വര്യ ഇപ്പോള്‍ പശ്ചാത്തപിയ്ക്കുന്നുണ്ടാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.