ഇന്ത്യന്‍ വംശജയായ ഗേള്‍ഫ്രണ്ടിനെ ബലാത്കാരം ചെയ്യുകയും പിന്നീട് വ്യാജക്കേസുകളില്‍ ഉള്‍പ്പെടുത്തി അവരെ ശിക്ഷിപ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്ക് ക്വീന്‍സ് സ്വദേശിയായ സ്വകാര്യ ഡിറ്റക്ടീവിനു കോടതി 32 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഗയാനക്കാരനായ ഒരു ഇന്ത്യന്‍ ടാക്സി കമ്പനിയുടമയുടെ പുത്രിയായ സിമോന സുമസറിനെ(36) പീഡിപ്പിച്ച കേസിലാണ് ജെറി റമ്റാറ്റന്‍(39) എന്ന ഡിറ്റക്ടീവിനെ ശിക്ഷിച്ചത്.
നീതിന്യായ വ്യവസ്ഥയെ ദുരുപയോഗിച്ച റമ്റാറ്റന്‍ യാതൊരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നു ജഡ്ജി റിച്ചാര്‍ഡ് ബുച്ചര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. സുമസറിന്റെ വീടിന്റെ താഴത്തെ നിലയിലായിരുന്നു പ്രതിയുടെ വാസം. ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതെത്തുടര്‍ന്ന് 2009 മാര്‍ച്ചില്‍ സുമസറിനെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ റമ്റാറ്റനെതിരേ കോടതിയില്‍ കേസുണ്ടായി.
എന്നാല്‍ കോടതിയില്‍ തനിക്ക് എതിരേ സുമസര്‍ നല്‍കുന്ന മൊഴി വിശ്വസനീയമല്ലെന്നു വരുത്തിത്തീര്‍ക്കാനായി റമ്റാറ്റന്‍ അവരെ കള്ളക്കേസില്‍ കുടുക്കി. കൈക്കൂലി കൊടുത്തും ഭീഷണിപ്പെടുത്തിയും വശത്താക്കിയ മൂന്നു പേരെക്കൊണ്ട് സുമസറിനെതിരേ മോഷണക്കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ ജാമ്യം കിട്ടിയെങ്കിലും ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ ഏഴുമാസം സുമസറിന് ജയിലില്‍ കഴിയേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല