1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

യുവ സീരിയല്‍ നടി പ്രിയങ്ക (21) ഫ്ലാറ്റില്‍ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് തേടുന്ന പ്രതി വിദേശത്ത് ജയിലില്‍ ആണെന്ന് വിവരം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ആരോപിക്കപ്പെടുന്ന താമരശ്ശേരി സ്വദേശി കുടിക്കല്‍ വീട്ടില്‍ കെ അബ്ദുള്‍റഹീം (34) സൌദിയില്‍ ജയിലില്‍ ആണെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇയാളുടെ പേരില്‍ കോഴിക്കോട് നടക്കാവ് പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുകയായിരുന്നു.

ഹവാല പണമിടപാട് കേസില്‍പ്പെട്ടാണ് റഹീം ജയിലില്‍ ആയത്. അതേസമയം പ്രിയങ്കയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ്‌ അധികൃതര്‍ നടക്കാവ്‌ പൊലീസിന്‌ കൈമാറി. മരിക്കുമ്പോള്‍ പ്രിയങ്ക ഗര്‍ഭിണിയായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. ട്യൂബുലാര്‍ പ്രസ്നന്‍സി എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ഗര്‍ഭിണി ആയിരുന്നു എന്ന വിവരം അമ്മ ജയശ്രീയ്ക്ക് അറിയാമായിരുന്നു.

അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ്‌ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തത്. റഹീം കുടുംബസമേതം ദുബായിലാണ്‌. പ്രിയങ്കയുടെ മരണത്തിന് രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ദുബായിലേക്ക് പോയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.