1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

പണം തട്ടിയെടുത്തശേഷം ആ തട്ടിപ്പുകാരനില്‍നിന്ന് സൗജന്യമായി ഉപദേശം കിട്ടിയാല്‍ എങ്ങനെയിരിക്കും? ബോളിവുഡിലും തെന്നിന്ത്യയിലും പ്രശസ്തയായ നടി സമീറ റെഡ്ഡിക്ക് അങ്ങനെയൊരനുഭവമാണ് പുതുവര്‍ഷത്തിലുണ്ടായത്. താരത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തശേഷം അത് ചെയ്തയാള്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയാണുണ്ടായത്.

പരിചയമില്ലാത്ത നമ്പറില്‍നിന്നുള്ള വിളിയായതിനാല്‍ ആദ്യം സമീറ ഫോണെടുക്കാതിരുന്നു. വിളി വീണ്ടും വീണ്ടും വന്നതോടെ പ്രതികരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. യു.എസ്സില്‍ നിന്നാണ് വിളിക്കുന്നതെന്നും സമീറയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് നാലുലക്ഷം രൂപയോളം പിന്‍വലിച്ചെന്നുമായിരുന്നു വിളിച്ചയാള്‍ നല്‍കിയ വിവരം. ഒരാളൊറ്റയ്ക്കല്ല തട്ടിപ്പുനടത്തിയതെന്നും ഇതിനൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ നേതാവ് താനാണെന്നും കൂടി അയാള്‍ അറിയിച്ചു.

സംഗതി ശരിയാണോ എന്നു പരിശോധിച്ചപ്പോള്‍ സമീറ ശരിക്കും വിരണ്ടുപോയത്രേ. വിളിച്ചയാള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു! ഏതായാലും, സമീററെഡ്ഡിയുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് മനസ്സിലായപ്പോള്‍ ഒരു ലക്ഷത്തോളംരൂപ തിരിച്ചുനല്‍കാന്‍ അജ്ഞാതന്‍ തയ്യാറായി.

മേലില്‍ സൂക്ഷിക്കണമെന്ന് ഒരു ഉപദേശം നല്‍കാനും അജ്ഞാതന്‍ മറന്നില്ല. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അയാള്‍ താരത്തിനു നല്‍കിയിട്ടുമുണ്ട്. മറ്റാരും താരത്തെ പറ്റിക്കേണ്ടെന്നു കരുതിയാവും!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.