മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന അറബിയും ഒട്ടകവും ശനിയാഴ്ച വോക്കിങ്ങില്‍ പ്രദര്‍ശിപ്പിക്കുന്നു. മോഹന്‍ലാല്‍. കരിയറില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. തൊണ്ണൂറുകളില്‍ പ്രേക്ഷകരെ ഏറ്റവുമധികം പൊട്ടിച്ചിരിപ്പിച്ച പ്രിയദര്ശന്-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടുമൊന്നിയ്ക്കുന്നത് ഒരു മരുഭൂമിക്കഥയുടെ പശ്ചാത്തലത്തിലാണ്. പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന് ടെക്നിക്ക് ഈ സിനിമയിലും കാണാം.
മാധവന് നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. ഒട്ടകമായി മുകേഷ് അവതരിയ്ക്കുമ്പോള്‍ ഭാവന, ലക്ഷ്മി റായി എന്നിവര്‍ നായികമാരായെത്തും. ലാല്‍-പ്രിയന് ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ ഇന്നസെന്റിനും നെടുമുടി വേണുവിനും പുറമെ കോമഡി ഡിപ്പാര്‍ട്ട്മെന്റിലേക്ക് സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രിയന് സെലക്ട് ചെയ്തിട്ടുണ്ട്. നര്‍മത്തിനും ആക്ഷനും സസ്പെന്സിനും പ്രധാന്യം നല്കിയൊരുക്കിയ ചിത്രം കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് .
വോക്കിങ്ങിലെ പ്രദര്‍ശന സ്ഥലവും സമയവും ചുവടെ കൊടുക്കുന്നു
WOKING AMBASSADORS CINEMAS
Peackocks Centre, Woking, Surrey, GU21 6GQ
സമയം ജനുവരി 7 ശനിയാഴ്ച 10.30 am
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല