ആദിമമനുഷ്യന് വാനരന്മാരില് നിന്നുണ്ടായതെന്നു പറയുന്ന പരിണാമസിദ്ധാന്തമൊക്കെ ഇനി പഴങ്കഥയാകുമെന്നാണ് തോന്നുന്നത്. കാരണം ഇപ്പോള്‍ മനുഷ്യര്‍ വാനരന്മാരില് ജനിതകപരീക്ഷണങ്ങള്‍ നടത്തുന്ന കാലമാണ്. അങ്ങനെ ഒടുവില്‍ വ്യത്യസ്ത ബീജങ്ങളില്‍ നിന്ന് കുരങ്ങിന്കുഞ്ഞിനെ ജനിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് വ്യത്യസ്ത ബീജങ്ങള്‍ സംയോജിപ്പിച്ച് പെണ്കുരങ്ങില് നടത്തിയ പരീക്ഷണം വിജയിച്ചിരിക്കുന്നത്. ഇത്തരം വ്യത്യസ്ത ഗ്രൂപ്പുകളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് ചിമെറാസ് എന്നാണ് ശാസ്ത്രലോകം പേരിട്ടുവിളിക്കുന്നത്.
ഇത് ഭ്രൂണശാസ്ത്രത്തിലെ നിര്‍ണായക കണ്ടുപിടിത്തമാണെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. പക്ഷെ എലികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഇപ്പോള്‍ വിലക്കുണ്ട്. എലികളെക്കാള്‍ വാനരന്മാരില് നടത്തുന്ന പരീക്ഷണങ്ങളാണ് മനുഷ്യര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്നതായി കാണുന്നത്. ഇതാണ് വാനരന്മാരില് ശാസ്ത്രലോകം പ്രതീക്ഷയര്‍പ്പിക്കുന്നത്. മിത്താലിപോവ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ നടന്ന നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജീവിക്കുന്ന ചിമെറാസ് കുഞ്ഞിനെ ജനിപ്പിക്കാനാലയത്.
യുകെ മെഡിക്കല്‍ ഗവേഷണ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടും ഈ കണ്ടുപിടിത്തത്തെ അംഗീകരിച്ചിട്ടുണ്ട്. എലികളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പരാജയമാണെന്നും എലികളുടെ ജനിതകസമ്പ്രദായത്തെ മനുഷ്യരുടേതുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നും ഡോ. മിത്തോലിപോവ് പറയുന്നു. പാര്‍കിന്‍സണ്‍സ് രോഗത്തിനു പരിഹാരമാകുന്ന, നിര്ജീവസെല്ലുകള് മാറ്റിവയ്ക്കാനാകുന്ന സ്റ്റെം സെല്‍ തെറാപ്പിയാണ് ഈ കണ്ടുപിടിത്തത്തിലൂടെ ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല