മാന്യന്മാരും മറ്റുളളവരെ സദാചാരം പഠിപ്പിക്കുന്നവരില്‍ മുമ്പന്മാരുമെന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷുകാരുടെ തനിനിറം പുറത്താക്കുന്ന വെളിപ്പെടുത്തല്‍കൂടി. ബ്രിട്ടനിലെ റീട്ടെയില്‍ കച്ചവടക്കാരാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ ഷോപ്പുകളില്‍ ദിവസവും ചുരുങ്ങിയത് നാല് ലക്ഷം രൂപയുടെ മോഷണം നടക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
ഹൈ സ്ട്രീറ്റ് സ്റ്റോറുകളില്‍ ഓരോ വര്‍ഷവും 99 മുതല്‍ 137 പൗണ്ടിന്റെ മോഷണമാണ് നടക്കുന്നത്. ടി വി, കമ്പ്യൂട്ടര്‍ ഗെയിംസ്, വസ്ത്രങ്ങള്‍ , പെര്‍ഫ്യൂമുകള്‍ എന്നിവയാണ് ഏറ്റവും അധികം മോഷ്ടിക്കപ്പെടുന്നത്.
മോഷണത്തിന്റെ അളവ് വര്‍ധിച്ചതിന് പിന്നില്‍ സംഘടിത മോഷണ സംഘങ്ങള്‍ ആണെന്ന് റീട്ടെയില്‍ വ്യാപാരികള്‍ പറയുന്നു. സംഘടിത മോഷണ സംഘങ്ങളാണ് ഒറ്റയടിക്ക് വലിയ തുകയുടെ വസ്തുക്കള്അടിച്ചുമാറ്റുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹായം ആവശ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല