കാമുകനെ തൃപ്തിപ്പെടുത്തുകയെന്നത് നിസാര കാര്യമൊന്നുമല്ല. മറിച്ച് കാമുകിയെ തൃപ്തിപ്പെടുത്തുക എന്നതും നിസാര കാര്യമല്ല. പരസ്പരം സന്തോഷിപ്പിക്കുന്ന ശ്രമങ്ങള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായാല്‍ മാത്രമെ കാര്യങ്ങള്‍ക്കൊരു നീക്കുപോക്ക് ഉണ്ടാകുകയെന്ന് ഇരുവര്‍ക്കും ബോധ്യമുണ്ടാകും. എന്നാല്‍ ആ കൂട്ടത്തിലെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നോര്വ്വെക്കാരിയായ അമ്മ ബ്രിട്ടീഷുകാരനായ കാമുകനുമായി സ്കൈപ്പില്‍ ചാറ്റ് ചെയ്യാന്‍ മകളെ ബക്കറ്റില്‍ മുക്കിക്കൊന്നത്.
സ്കൈപ്പില്‍ ബ്രിട്ടീഷുകാരനുമായി ചാറ്റ് ചെയ്യുമ്പോള്‍ മകള്‍ ഒരു പ്രശ്നമായി മാറിയതോടെയാണ് മകളെ ബക്കറ്റിലെ വെള്ളത്തില്‍ ഉപേക്ഷിക്കാന്‍ നോര്‍വ്വെക്കാരി അമ്മ തീരുമാനിച്ചത്. വെളുപ്പിനെ മൂന്ന് മണിക്കാണ് അമ്മ ഈ ക്രൂരത കാണിച്ചത്. നോര്വ്വെക്കാരിയായ യാസ്മിന് ചൗന്ദ്റിയാണ് ഈ ക്രൂരത കാണിച്ചത്. ഇരുപത്തിയാറുകാരിയായ ഇവര്‍ ആദ്യം പറഞ്ഞത് മകള്‍ ബക്കറ്റില്‍ വീണ് മരിച്ചുവെന്നായിരുന്നു. എന്നാല്‍ ഇവരുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ബക്കറ്റില്‍ മുക്കിക്കൊന്നതാണെന്ന വിവരം പുറത്തുവന്നത്.
കുട്ടിയുടെ പിതാവല്ലാത്ത രഹസ്യകാമുകന് പറഞ്ഞതിന് പ്രകാരമാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട ഇരുവരും കുറച്ചുകാലമായ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ കഥതന്നെയാണ് പറഞ്ഞതെങ്കിലും ചെറിയ വ്യത്യാസങ്ങളാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. കാമുകന് പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ അങ്ങനെ ചെയ്തത് എന്നുതന്നെയാണ് യുവതി വെളിപ്പെടുത്തുന്നത്. കുട്ടിയുടെ പിതാവ് യാസ്മിനുമായി വേര്‍പിരിഞ്ഞശേഷം ഇപ്പോല്‍ പാക്കിസ്ഥാനിലാണ് താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല