ഇംഗ്ളണ്ടിലും വെയ്ല്‍സിലും ആദ്യമായി മദ്യത്തിന് മിനിമം വില നിശ്ചയിക്കാന്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന മദ്യ ഉപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന് ഹോം ഓഫീസ് വ്യക്തമാക്കി.
ഷോപ്പുകള്‍ വഴിയും ബാറുകള്‍ വഴിയും വില്‍ക്കുന്ന മദ്യത്തിന് ഇതു ബാധകമായിരിക്കും. വില കുറച്ചു മദ്യം വില്‍ക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. മദ്യപന്മാരില് നിന്ന് ഡ്യൂട്ടിയും മൂല്യ വര്‍ദ്ധിത നികുതിയും പിരിച്ചെടുക്കുകയാണ് ലക്ഷ്യം.
ഇതനുസരിച്ച് ഒരു ലിറ്റര്‍ ബോട്ടില്‍ വോഡ്കയ്ക്ക് 10.71 പൗണ്ട് വില വരും. ഒരു യൂണിറ്റ് ബിയറിന് 21 പെന്‍സും സ്പിരിറ്റുകള്‍ക്ക് യൂണിറ്റിന് 28 പെന്‍സും മിനിമം വില നിശ്ചയിക്കാനാണ് ഹോം ഓഫീസ് ആലോചിക്കുന്നത്.
എന്നാല്‍, ഈ വില വര്‍ദ്ധന നീക്കം സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വില്പന തന്ത്രത്തെ അതിജീവിക്കാന്‍ പര്യാപ്തമല്ലെന്ന് പറയപ്പെടുന്നു.
മദ്യത്തിന് മിനിമം വില നിശ്ചയിക്കാനുള്ള നീക്കം സ്കോട്ടിഷ് പാര്‍ലമെന്റ് കഴിഞ്ഞ സെപ്തംബറില്‍ തള്ളിക്കളഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല