സ്വന്തമായൊരു വീട് ഏവരുടെയും ഒരു സ്വപ്നമാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോള്‍ യുക്കെയില്‍ എന്നാണു ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം യുകെയില്‍ വീടുകള്‍ക്ക് വില കുത്തനെ ഇടിയുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം വീടുകളുടെ ശരാശരി വിലയില്‍ 1.3 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അതായത് ഓരോ ദിവസവും ശരാശരി 6 പൌണ്ട് വീതം വീടുവില കുറഞ്ഞെന്നു സാരം. നവംബറിനും ഡിസംബറിനും ഇടയില്‍ മാത്രം 0.9 ശതമാനത്തിന്റെ ഇടിവുണ്ടായി.
2010ല്‍ 164,291 പൌണ്ടായിരുന്ന സ്ഥാനത്തു യുകെയിലെ നിലവിലെ ശരാശരി വീടുവില 162,095 പൌണ്ടാണ്. യുകെ സാമ്പത്തിക രംഗം തകര്‍ച്ചയെ നേരിടുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും ജനങ്ങളുടെ ചിട്ടയായ ക്രമീകരണവുമാണ് ഈ വിലയിടിവിനു പിന്നിലെന്നാണ് വിദഗ്തര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഈ മാറ്റം കണ്ടു തുടങ്ങിയത്. വീടുകള്‍ക്ക് ഒരു സമ്മിശ്ര വര്‍ഷമായിരുന്നു 2011. ആറു മാസം വിലയിടവും അഞ്ചു മാസം വിലക്കയറ്റവും മാറിമാറി വന്ന വര്‍ഷത്തില്‍ ഒരു മാസം വിലയില്‍ ഒരു മാറ്റവും സംഭവിച്ചില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും 2011 അത്രയ്ക്കും മോശം വര്‍ഷമായിരുന്നു എന്നു തീര്‍ത്തു പറയാനും പറ്റില്ല. കഴിഞ്ഞ മേയില്‍ വീടകള്‍ക്ക് കുത്തനെ വിലയിടിഞ്ഞ് 4.2 ശതമാനത്തിന്റെ തകര്‍ച്ച നേരിട്ട സ്ഥാനത്ത് 2011 അവസാനമായപ്പോഴേക്കും 1.3 ശതമാനത്തിന്റെ തകര്‍ച്ച മാത്രമായി കുറയുകയാണ് ഉണ്ടായത് എന്നതും ശ്രദ്ധികേണ്ട വസ്തുതയാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി കൊണ്ടിരിക്കുകയാണ് യുകെ വസ്തു വിപണി എന്നാണു കണക്കുകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം.
നിലവില്‍ സാമ്പത്തികമായി ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന പ്രദേശങ്ങളായ ലണ്ടനിലും ദക്ഷിണപൂര്‍വ പ്രദേശങ്ങളിലുമാണ് വീടുകള്‍ക്ക് സാമാന്യം നല്ല വില ലഭിക്കുന്നത്. 2012 അവസാനമാകുമ്പോഴേക്കും യു.കെയിലെ ശരാശരി വീടുവില 2 ശതമാനം ഉയര്‍ച്ചയ്ക്കും രണ്ട് ശതമാനം തകര്‍ച്ചയ്ക്കും ഇടയിലായിരിക്കുമെന്നാണ് വിദഗ്തര്‍ നല്‍കുന്ന സൂചന എന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല