യുകെയില്‍ എത്തുന്ന മലയാളികള്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന രണ്ട് കാര്യങ്ങള്‍ വീടും കാറുമാണ്. കാരണം വാടകയ്ക്ക് താമസിക്കുകയെന്ന് പറഞ്ഞാല്‍ അത് അങ്ങേയറ്റം ചെലവേറിയ കാര്യമാണ്. മാത്രമല്ല ഓഫീസിലേക്കും മറ്റും പോകാനും ടാക്സി വിളിക്കുകയെന്ന് പറയുന്നതും പ്രശ്നമാണ്. ആ വകയില്‍ ചെലവാകുന്ന പൈസ ഒരുകാരണവശാലും നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റില്ല. എന്നാല്‍ സാമ്പത്തികമാന്ദ്യം കാര്യങ്ങളെ തകിടം മറിച്ചിരിക്കുകയാണ്. ഇപ്പോള്‍ പഴയതുപോലെ ആരും കാറ് വാങ്ങുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം കാര്‍ വില്‍പ്പന ഏറ്റവും കുറഞ്ഞ വര്‍ഷമാണ് ഇത്. 1994നുശേഷം ഏറ്റവും കുറച്ച് കാറുകള്‍ വിറ്റ വര്‍ഷമാണ് കഴിഞ്ഞുപോയത്. കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്ത പുതിയ കാറുകളുടെ എണ്ണം 1.94 മില്യണ്‍ മാത്രമാണ്. ഇത് അതിന് തൊട്ടുമുമ്പത്തെ വര്‍ഷത്തെ കണക്കിനെക്കാള്‍ 4.4ശതമാനം കുറവാണ്. ഇങ്ങനെ പോയാല്‍ യുകെയിലെ കാര്‍ വിപണി തകര്‍ന്ന് തരിപ്പിണമാകുമെന്നാണ് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.
കാറുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഷോറൂമുകള്‍ നടത്തുന്ന കാര്യത്തിലും മറ്റുമുണ്ടാകുന്ന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ പല കമ്പനികള്‍ക്കും സാധിക്കുന്നില്ല. ഇത് കാര്‍ വിപണി നേരിടുന്ന പ്രശ്നങ്ങളുടെ രൂക്ഷത കാണിക്കുന്ന ഒന്നാണെന്ന് കമ്പനി വക്താക്കള്‍ അറിയിക്കുന്നു. രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ അടയാളമാണ് കാര്‍ വിപണി നേരിടുന്ന തകര്‍ച്ചയെന്ന് സാമ്പത്തിക വിദഗ്ദര്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷത്തെ കാര്‍ വില്‍പ്പന അങ്ങേയറ്റം തകര്‍ച്ചയാണ് നേരിട്ടത്. അത് ഈ വര്‍ഷം അല്പമെങ്കില്‍ നേരെയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയാകുകയുള്ളു എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ജോലിയെക്കുറിച്ചും യൂറോപ്പിനെ നേരിടുന്ന സാമ്പത്തികമാന്ദ്യത്തെക്കുറിച്ചും റീസെയ്ല്‍ വാല്യുവിനെക്കുറിച്ചുള്ള ചില സംശയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സാമ്പത്തികവിദഗ്ദര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല