1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2012

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു വേണ്ടെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോവാന്‍ തമിഴ്‌നാട് തയ്യാറായില്ല.
പുതിയ അണക്കെട്ടിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരുസംസ്ഥാനങ്ങളോടും തിങ്കളാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതിയോഗം ആവശ്യപ്പെട്ടിരുന്നു.ഇപ്പോഴുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും അതിനാല്‍ പുതിയ അണക്കെട്ട് വേണ്ടെന്നും തമിഴ്‌നാട് ആവര്‍ത്തിച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

അതേസമയം പറമ്പിക്കുളം ആളിയാര്‍ പദ്ധതി, ശിരുവാണി കുടിവെള്ള പദ്ധതി എന്നിവ പോലെ സംയുക്ത നിയന്ത്രണം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും നടപ്പിലാക്കാന്‍ തയ്യാറാണെന്ന് കേരളം വ്യക്്തമാക്കി.എന്നാല്‍ പുതിയ അണക്കെട്ട് എന്ന ആശയത്തെ തന്നെ എതിര്‍ത്ത തമിഴ്‌നാട് ജലവിനിയോഗം എങ്ങനെയാവണം എന്ന ചോദ്യം പ്രസക്തമല്ലെന്നും അറിയിച്ചു. പഴയ അണക്കെട്ട് സുരക്ഷിതമാണ്. അപ്പോള്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ട് ആവശ്യമില്ല.

ഈ സാഹചര്യത്തില്‍ ജലവിനിയോഗം എങ്ങനെ ആവണമെന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നായിരുന്നു തമിഴ്‌നാട് അഭിപ്രായപ്പെട്ടത്. ജനുവരി 24, 25 തീയതികളില്‍ ഉന്നതാധികാരസമിതി വീണ്ടുംയോഗം ചേരും.അതേസമയം തര്‍ക്കം പരിഹരിയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ ഉന്നതാധികാര സമിതി ഇരു സംസ്ഥാനങ്ങളുടേയും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.