1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2012

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്. 12 മണിക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഫാ: വര്‍ഗീസ്‌ പോള്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ എയ്ഞ്ചല്‍ ഡാന്‍സര്‍സ് അവതരിപ്പിക്കുന്ന ഡാന്‍സ്‌ ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്.

ഇതിനെ തുടര്‍ന്നു എം എം സി സ സ്കൂള്‍ കുട്ടികളുടെ സംഗീത ഡാന്‍സ്‌ പരിപാടികളും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിക്കുന്ന കരോള്‍ പരിപാടിയും ആഘോഷത്തിനു കൊഴുപ്പേകും. എന്‍എംസിഎ പ്രസിഡണ്ട് കുരുവിള തോമസും സെക്രട്ടറി ജോണി തോമസും ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Mr.Kuruvila Thomas: 07960431430 or
Mr.Jhony Thomas:07588886985

വിലാസം:Rushcliffe Leisure Centre, Westbridgford, Nottingham, NG2 7BY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.