പ്ലെയേഴ്സ് പ്രദര്‍ശനത്തിനെത്തി. കംപ്യൂട്ടര്‍ ഹാക്കറുടെ റോളാണ് സോനം കപൂറിന്. അഭിഷേക് ബച്ചനും നീല്‍ നിതിന്‍ മുകേഷും ബിപാഷ ബസുവുമാണ് കോ സ്റ്റാര്‍സ്. ഒരിക്കല്‍ക്കൂടി ബിപാഷയുടെ ബിക്കിനി റോള്‍ തന്നെയാണ് പ്ലെയേഴ്സിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. റെഡ് ടൂ പീസില്‍ ബംഗാളി സുന്ദരി പ്രത്യക്ഷപ്പെടുമ്പോള്‍ തനിക്കു ശ്രദ്ധ കിട്ടുമോ എന്നു സോനം കപൂറിനു സംശയമുണ്ടോ? ഒട്ടുമില്ല എന്നാണ് താരത്തിന്റെ മറുപടി. ഞാന്‍ ബിക്കിനി ധരിച്ചാല്‍ കാണാന്‍ അത്ര ഭംഗിയുണ്ടാവില്ല. ബിക്കിനി അണിയാന്‍ പാകത്തിനുള്ള ബോഡി ഇപ്പോള്‍ എനിക്കില്ല.
ബിപാഷ, ദീപിക പദുക്കോണ്‍, അനുഷ്ക ശര്‍മ എന്നിവരെപ്പോലെയല്ല എന്റെ ബോഡി. അവരൊക്കെ ബിക്കിനി അണിഞ്ഞാല്‍ നന്നാവും എന്നാണ് എനിക്കു തോന്നുന്നത്. മാത്രമല്ല, ഒരു സിനിമയില്‍ രണ്ടു നായികമാരുണ്ടെങ്കില്‍ ഒരാള്‍ ചെയ്യുന്നത് അടുത്തയാളും ചെയ്യണം എന്നുണ്ടോ? സോനം ചോദിക്കുന്നു. കഥാപാത്രത്തിനനുസരിച്ചാണ് കോസ്റ്റ്യൂം നിശ്ചയിക്കുക.
ഒരു ഘട്ടത്തില്‍ സോനത്തിന്റെ വെയ്റ്റ് തൊണ്ണൂറു കിലോ ആയിരുന്നു. ആദ്യ ചിത്രമായ സാവരിയയ്ക്കു മുമ്പ് കുറച്ചതാണ്. പ്ലെയേഴ്സിലെ സോനത്തിന്റെ അപ്പിയറന്‍സ് ഡിസൈന്‍ ചെയ്തത് സഹോദരി റിയ കപൂറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല