ഡേര്‍ട്ടി പിക്ചറിന്‍റെ പ്രമോഷണല്‍ ഇവന്‍റുകളില്‍ വിദ്യ ബാലന്‍റെ ഗ്ലാമര്‍ പ്രദര്‍ശനം കണ്ട് അമ്പരന്നവര്‍ കഴിഞ്ഞ ദിവസം താരത്തിന്‍റെ മറ്റൊരു അപ്പിയറന്‍സ് കണ്ടു ഞെട്ടി. കഹാനി എന്ന ചിത്രത്തിന്‍റെ ലോഞ്ചിങ്ങിന് മുംബൈയിലെ വേദിയില്‍ എത്തുമ്പോള്‍ വിദ്യ ഗര്‍ഭിണിയായിരുന്നു.
കാണാതായ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെ തെരുവുകളില്‍ അലയുന്ന ഗര്‍ഭിണിയെയാണ് കഹാനിയില്‍ വിദ്യ അവതരിപ്പിക്കുന്നത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കഹാനിയുടെ വര്‍ക്കിനിടെ തനിക്കുണ്ടായ വ്യക്തിപരമായ അനുഭവത്തെക്കുറിച്ചാണ് വിദ്യ പറഞ്ഞത്. കഥാപാത്രമായിത്തന്നെയാണ് വിദ്യ ലോഞ്ചിങ് വേദിയില്‍ എത്തിയത്.
അറുപത്തിനാലു ദിവസത്തെ ചിത്രീകരണമായിരുന്നു. വിദ്യയുടെ സഹോദരി പ്രിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയുന്നത് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രിയയുടെ കുഞ്ഞുങ്ങളെ കാത്ത് ആശുപത്രിയുടെ ലേബര്‍ റൂമിനു പുറത്ത് ഇരുന്ന നിമിഷങ്ങള്‍ മനസില്‍ നിന്നു മായുന്നില്ല.
ഇരട്ടക്കുട്ടികളെയാണ് സഹോദരി പ്രസവിച്ചത്. ഇപ്പോള്‍ സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ അവര്‍ക്കൊപ്പമാണ്. കുഞ്ഞുങ്ങള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്നു ഞാനിപ്പോള്‍ അറിയുന്നു. കഹാനി എന്ന സിനിമ എനിക്കു വളരെ സ്പെഷ്യല്‍ ആവുന്നത് ഈ അനുഭവത്തിലൂടെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല