1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2012

നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരിക്കലും മുങ്ങുകയില്ലെന്നു ലോകം ആണയിട്ട ടൈറ്റാനിക്ക്‌ എന്ന കപ്പലിന്റെ യാത്ര അവസാനിച്ചിട്ടും അതിലെ നഷ്ടഭാഗങ്ങള്‍ക്ക് പൊന്നും വില. അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ ഹെയര്‍പിന്‍, കപ്പലിന്റെ നടുഭാഗം, എന്നിവ അയ്യായിരത്തോളം ഉള്ള ശേഖരങ്ങളില്‍ ഏതാനും മാത്രമാണ്. ഇവയെല്ലാമാണ് ഏപ്രില്‍ പതിനോന്നോട് കൂടെ ലേലത്തില്‍ വക്കാന്‍ പോകുന്നത്. ഈ ദിവസം ടൈറ്റാനിക്‌ മുങ്ങിയ ഓര്മ ദിവസത്തിന് നാല് ദിവസം മുന്‍പാണ്.

ഇതില്‍ നിന്നും കണ്ടെത്തിയ നിധിയുടെ മൂല്യം 2007ഇല്‍ 122 മില്ല്യണ്‍ കവിഞ്ഞിരുന്നു.ഇതില്‍ ഒരു വജ്ര മോതിരം,പടികെട്ടിന്റെ ഭാഗങ്ങള്‍,കപ്പല്‍ ടെലെഗ്രാഫ്‌ എന്നിവ ഉള്‍പ്പെടും.വടക്കന്‍ അറ്റ്ലാന്റിക്കില്‍ രണ്ടര മൈല്‍ താഴെയാണ് ഇതെല്ലാം കണ്ടെത്തിയത്. ന്യൂയോര്‍ക്ക്‌ ലേലപ്രമുഖന്‍ അര്ളന്‍ എട്ടിന്ഗര്‍ ഇതിനെ പറ്റി പറയുന്നത് ഇത് ഒരേസമയം വശീകരിക്കുന്നതും ഹൃദയ ഭേദകവുമാണ് എന്നാണു.

ചെറിയ സാങ്കേതിക തകരാറുകള്‍ ഒരു വലിയ ദുരന്തത്തിന് കാരണമാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് ടൈറ്റാനിക്‌. എന്നാല്‍ ഇപ്പോഴും വിലമതിക്കാനാകാത്ത നിധികള്‍ ഇനിയും ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന അഭിപ്രായത്തിലാണ് പല ഗവേഷകരും ഇപ്പോഴും കടിച്ചു തൂങ്ങുന്നത്. ഇപ്പോഴുള്ള ഭാഗങ്ങള്‍ക്ക് വില എത്ര വരുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.