1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2012

അമേരിക്കന്‍ സാമ്പത്തിക രംഗം ഉണര്‍വിന്റെ പാതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. യൂറോയ്ക്കെതിരെയുള്ള ഡോളറിന്റെ മൂല്യം, 16 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലത്തിലെത്തിയിരിക്കുകയാണ്. ഐ ടി, ധനകാര്യ മേഖലകള്‍, മാനുഫാക്ചറിംഗ്, റീട്ടെയില്‍, ചെറുകിട വ്യവസായം എന്നിവയെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി. ഡിസംബറില്‍ അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അമേരിക്ക കരുത്താര്‍ജിക്കുന്നതിന്റെ സൂചനയാണിതെല്ലാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്ന പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇവയെല്ലാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.