നടി ധന്യ മേരി വര്‍ഗീസ് ഇന്നു വിവാഹിതയാകും. നടനും സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവല പ്പേഴ്സ് എംഡിയുമായ ജോണ്‍ ജേക്കബ് ആണു വരന്. പാളയം എല്‍എംഎസ് കോമ്പൌണ്ടിലുള്ള എംഎം ചര്‍ച്ചില്‍ ഇന്നു രാവിലെ 11.30നാണു വിവാഹം.
പ്രണയം, റെഡ്ചില്ലീസ്, തലപ്പാവ് എന്നിവയടക്കം നിരവധി ചിത്രങ്ങളില്‍ കൂത്താട്ടുകുളം ഇടയാര്‍ വെട്ടിക്കപ്പറമ്പില് വീട്ടില്‍ വി.പി. വര്‍ഗീസിന്റെ മകള്‍ ധന്യ മേരി വര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മുട്ടട കന്നിമറ്റം ജേക്കബ് സാംസണിന്റെ മകനാണു ജോണ്‍ ജേക്കബ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല