1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2012

കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ദൃശ്യമാകുന്ന രീതിയില്‍ സെക്സ് ടോയിസ്‌ വില്‍ക്കുന്ന ബൂട്ട്സിനെതിരെ മാതാപിതാക്കള്‍. ഏവര്‍ക്കും ദൃശ്യമാകുന്ന രീതിയില്‍ കണ്ണടകള്‍ക്കും രക്തസമ്മര്‍ദം പരിശോധിക്കുന്ന ഉപകരണങ്ങള്‍ക്കും സമീപം ആണ് ഈ രതിപ്പാവകള്‍ വില്പനയ്ക്കായി വച്ചിട്ടുള്ളത്.എല്ലാ ഉപഭോക്താക്കള്‍ക്കും മറ്റു നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നതിനായി ഈ കാഴ്ച മറികടന്നു പോയേ തീരൂ. ബൂട്ട്സിന്റെ സ്ഥാപകന്‍ ജോണ്‍ ബൂട്ട് 1849ല്‍ സസ്യോഷധങ്ങളിലൂടെ ആയിരുന്നു ഈ സ്ഥാപനം തുടങ്ങി വച്ചത് എന്നാല്‍ ഈയടുത്തായി ആയിരത്തി ഇരുനൂറോളം സെക്സ് ടോയ്സ്‌ വില്‍ക്കുന്ന കടകളാണ് നിലവില്‍ വന്നിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാത്രമാണ് ഇത്തരം കളിപ്പാട്ടങ്ങള്‍ തങ്ങളുടെ വിപണിയില്‍ എത്തിച്ചത് എന്ന് ബൂട്ട്സ് ഉപഭോക്താക്കള്‍ അറിയിച്ചു. ലൈംഗികസുഖം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇവ എങ്ങനെ സ്വീകരിക്കപെടും എന്നതില്‍ കമ്പനിക്ക്‌ വലിയ പ്രതീക്ഷയുണ്ട്. സുതാര്യമായ ഇവയുടെ പ്രത്യക്ഷപ്പെടല്‍ പല മാതാപിതാക്കളെയും ഇതിനകം ഞെട്ടിപ്പിച്ചു കളഞ്ഞിരിക്കുകയാണ്. എന്നാല്‍ പതിനെട്ടു വയസിനു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇവ വില്‍ക്കുകയുള്ളൂ. ഡാര്ട്ടുഫോര്ടിലെ ബൂട്ട്സില്‍ കഴിഞ്ഞ ആഴ്ച മൂന്നു രീതിയിലുള്ള പ്രത്യേക പാക്കേജ്‌ കുട്ടികള്‍ക്ക്‌ കാണാവുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുത്തശ്ശിയായ ജൂലി ബര്‍ഗാസ്‌ (43) പറയുന്നത് ഇത് തികച്ചും വിസ്മയപരവും അനുചിതവുമാണ് എന്നാണു.ബൂട്ട്സിനെ പോലെയുള്ള കടയില്‍ ഇത്രയും പ്രത്യക്ഷപരമായി ഇവ പ്രദര്‍ശിപ്പിക്കുന്നതിലെ മാനസികാവസ്ഥ മനസിലാകുന്നില്ല. പേരക്കുട്ടികളുമായി കട സന്ദര്‍ശിക്കുമ്പോള്‍ കുട്ടികളോട് രതികളിപ്പാട്ടങ്ങള്‍ എന്താണെന്ന് വിവരിച്ചു കൊടുക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇവ സത്യത്തില്‍ വില്‍ക്കുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നു എങ്കില്‍ മരുന്നുകളുടെ കൂടെ കൌണ്ടറിനു പിറകില്‍ വച്ച് കൂടെ എന്നും ഇവര്‍ അഭിപ്രായപെട്ടു. 26കാരിയായ സ്കോട്ട് മില്ലിന്‍സ് കുട്ടികള്‍ക്ക്‌ പ്രായപൂര്ത്തിയാകുന്നതിനു മുന്‍പ് ഇവയെക്കുറിച്ചുള്ള അറിവ് ദൂഷ്യം വരുത്തുവാന്‍ സാധ്യതയുണ്ട് എന്നിങ്ങനെ വിമര്‍ശിച്ചു .

ലൈംഗികസുഖത്തെ പറ്റി വലിയ അക്ഷരങ്ങളില്‍ ‘നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും കൂടുതല്‍ ലൈംഗികസുഖം നല്‍കുന്നു ‘ എന്ന പരസ്യ വാചകങ്ങള്‍ തേച്ചു പിടിപ്പിച്ചാണ് ഇവയുടെ പ്രദര്‍ശനം നടക്കുന്നത്.ഇവയെപറ്റിയുള്ള വിശദമായ കുറിപ്പ്‌ ഇതിനോടനുബന്ധിച്ചു ഉണ്ട്. ഇവയുടെ ഉപോഭോക്താക്കള്‍ ബൂട്ട്സിന്റെ 136 ലോയല്‍റ്റി പോയന്സ്റ്സ് നേടുന്നു. മറ്റൊരു പാക്കേജില്‍ സൌജന്യമായി പത്തു പൌണ്ടോളം വില വരുന്ന കണ്ണ് പരിശോധന വൗച്ചര്‍ നല്‍കുന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും തങ്ങളുടെ ഉപഭോക്താക്കള്‍ ഇവയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് തന്നെയാണ് കരുതുന്നത് എന്ന് ബൂട്ട്സ് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.