1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2012

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആവേശ്വജ്ജ്വലമാക്കി. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സദസ്സിനെ ആനന്ദലഹരിയിലാഴ്ത്തി. ‘തിരുപ്പിറവി’യെ ആസ്പദമാക്കി, ഒരുക്കിയ സംഗീത നാടകാവിഷ്കാരത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍, ക്രിസ്മസ്പാപ്പയും കെ.സി.എ പ്രസിഡന്റ് ബിജൂ മാത്യൂസും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.

കെ സി.എ യുടെ ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ നടന്ന കലാപരിപാടികളും ഒപ്പം കോമഡി സ്കിറ്റും, കരോള്‍ ഗാനങ്ങളും അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ചു.

തുടര്‍ന്ന് നല്‍കിയ ക്രസ്മസ്- ന്യൂ ഇയര്‍ ഡിന്നര്‍ വിഭവ സമൃദ്ധി കൊണ്ടും രുചി വൈഭവം കൊണ്ടും ആഘോഷത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും കൈവന്നു. ഒപ്പം ജോബിയുടെ നേതൃത്വത്തില്‍ ആലപിച്ച ഗാനമേള സദസ്സിനെആവേശഭരിതമാക്കി. ഫാ.ജോമോന്‍ തൊമ്മാന ക്രിസ്മസ് സന്ദേശവും ആശംസകളും അര്‍പ്പിച്ചു.

അസ്സോസിയേഷന്‍ പ്രസിഡന്റ് ബിജൂ മാത്യൂസിന്റെ നേതൃത്വത്തില്‍ എക്സികുട്ടിവ് കമ്മറ്റി അംഗങ്ങളായ മേരി ബ്ളസ്സന്‍, മിനി ബാബു, ഡിക്ക് ജോസ്, സോക്രട്ടീസ്, ബിനോയ് ചാക്കോ, രാജീവ്, ജയന്‍, ജ്യോതിസ്സ്, സുധീഷ്, തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കമ്മറ്റിയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.