സാബു ചുണ്ടക്കാട്ടില്‍
.
ലീഡ്സ് : ഭാരത അപ്പസ്തോലന് വിശുദ്ധ തോമാ ശ്ലീഹയിലൂടെ വിശ്വാസം സ്വീകരിച്ച് വിശ്വാസവും പൈതൃകവും പാരമ്പര്യവും കാത്തു പരിപാലിക്കുന്ന മാര്‍ത്തോമ്മാ കത്തോലിക്കരായ UK യിലെ പ്രവാസി മക്കളുടെ അല്മായ കുടുംബ കൂട്ടായ്മ്മയായ ആയ സെന്റ് തോമസ് കാത്തലിക് ഫോറം ലീഡ്സില്‍ യുണിറ്റ് തുടങ്ങുന്നു.
UKSTCF ന്റെ പുതിയ യുണിറ്റ് ജനുവരി 14 നു ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് . കാത്തലിക് ഫോറം പ്രസിഡന്റ് അപ്പച്ചന് കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തില്‍ UKSTCF കേന്ദ്ര സമിതി ഭാരവാഹികള്‍ പങ്കെടുക്കുന്നതായിരിക്കും . ലീഡ്സില്‍ ഹെയര്ഹില്ല്സ് റോഡിലുള്ള സെന്റ് അഗസ്തിന് ഓഫ് കാന്റെര്‍ബെറി പാരിഷ് ഹാളില്‍ വെച്ചാണ് ഉദ്ഗാദന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലീഡ്സ് മനോജുമായി 07737407684 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഉദ്ഗാടന വേദിയുടെ വിലാസം.
ST. AUGUSTINE OF CANTERBURY
Roman Catholic Church, Harehills Road, Leeds, LS8 5HR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല