വേലി തന്നെ വളവ് തിന്നാല്‍ എന്ത് ചെയ്യും? അതുതന്നെയാണ് ജര്‍മ്മന്‍ ജനതയും പ്രസിഡണ്ടിനെതിരെ ചെയ്യുന്നതും. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ പൊരുതി മുട്ടുമ്പോള്‍ ജര്‍മന്‍ പ്രസിഡണ്ട് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതാണ് ജനങ്ങളെ ചൊടുപ്പിച്ചത്.
സ്വകാര്യ സാമ്പത്തിക ഇടപാടുകള്‍ മറച്ചു വയ്ക്കയും അതു പുറത്തുകൊണ്ടുവന്ന പത്രാധിപരെ ടെലഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത അഴിമതിയില്‍ മുങ്ങിയ ജര്‍മന്‍ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് വസതിയായ ബര്‍ലിനിലെ ബെല്‍വ്യൂ പാലസിന് മുമ്പില്‍ നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തിയത്.
അഴിതിയില്‍ കുളിച്ച പ്രസിഡന്റേ രാജി വയ്ക്കൂ, പുറത്തു പോകൂ, അറബ് രാജ്യങ്ങളിലെ ഷൂസ് പ്രയോഗം ഞങ്ങള്‍ ജര്‍മന്‍ ജനതയും ആവര്‍ത്തിക്കും, ഈ ഷൂ താങ്കള്‍ക്കുള്ളതെന്ന് കരുതിക്കോളൂ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രകടനക്കാര്‍ പാലസിന് മുമ്പില്‍ തടിച്ചുകൂടിയത്.
ഉപയോഗിക്കാന്‍ കൊള്ളില്ലാത്ത പഴയ ഷൂസായിരുന്നു പ്രകടനക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്. വന്‍ പോലീസ് സന്നാഹം കൊണ്ട് പാലസ് വളപ്പും പ്രദേശവും പോലീസ് പൊതിഞ്ഞിരുന്നു. പ്രകടനക്കാരും പോലീസും തമ്മിലുള്ള ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല