1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ അമ്പതിലധികം ഇന്ത്യന്‍ സ്ത്രീകള്‍ ലൈംഗിക അടിമകളായി കഴിയുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് തിരികെ ഇന്ത്യയിലെത്തിയ യുവതിയാണ് ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്.

ഡാര്‍ജലിങ്, കലിംപോങ്, കുര്‍സിയോങ് നേപ്പാള്‍ എ്ന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ പിടിയിലകപ്പെട്ടിരിയ്ക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ ജോബ് കണ്‍സള്‍ട്ടന്റ് ഏജന്‍സികള്‍ വഴിയാണ് ഈ യുവതികള്‍ സൗദിയിലെത്തിയത്. ഇതില്‍ പാാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചയക്കപ്പെട്ട നേപ്പാള്‍ സ്വദേശിനി നിഷ റായിയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ശാരീരികമായം മാനസികമായും ക്രൂരമായി പീഡിപ്പിയ്ക്കപ്പെട്ടതിന് ശേഷമാണ് യുവതികളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിയ്ക്കുന്നതെന്ന് രക്ഷപ്പെട്ട യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് വിദേശ വകുപ്പിന്റെ സഹായത്തോടെ പശ്ചിമ ബംഗാള്‍ സിഐഡി അന്വേഷണമാരംഭിച്ചിട്ടുണ്ട്. സൗദിയില്‍ കുടുങ്ങിയ പെണ്‍കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത ജോബ് കണ്‍സള്‍ട്ടന്റ് ഏജന്‍സികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.