1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ സാധാരണയായി ഉണ്ടാകും. അതോകൊണ്ടുതന്നെ ഒരാള്‍ ഇല്ലെങ്കില്‍ പ്ലെയിന്‍ നിയന്ത്രിക്കാന്‍ മറ്റൊരാള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ രണ്ടു പൈലറ്റുമാരും വിമാനം നിയന്ത്രിചില്ലെങ്കിലോ? ഇങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി, ഒരു പൈലറ്റ് പെട്ടെന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ വിമാനം നിയത്രണം വിട്ടു പറക്കുകയാണ്. കൂടെ ഉണ്ടായിരുന്ന പൈലറ്റ് ആകട്ടെ തലയ്ക്ക് കൈവെച്ചിരിക്കുന്നു.

കാരണം മറ്റൊന്നുമല്ല രണ്ടു പൈലറ്റുമാര്‍ക്കും തലകറക്കം അനുഭവപ്പെട്ടതാണ്. എന്തായാലും ഭാഗ്യം കൊണ്ടാണ് യാത്രകാരുടെയും ജീവനക്കാരുടെയും ജീവന് യാതൊരു ആപത്തും വരാതിരുന്നത്. സംഗതി തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ സഹായത്തിനു ക്യാബിനിലെ മറ്റു ഉദ്യോഗസ്ഥരെ വിളിക്കുയും മറ്റും ചെയ്തില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു മറ്റൊരു വിമാന ദുരന്തം.

എന്തായാലും ഇതിനിടയില്‍ ഓക്‌സിജന്‍ ട്യൂബുമായി എല്ലാവരും ഓടിയെത്തുമ്പോള്‍ ക്യാപ്‌റ്റന്‍ ഹീത്രൂവില്‍ അടിയന്തരമായി ഇറങ്ങണമെന്ന സന്ദേശം അയച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ നിലവിളിയും പരിഭ്രാന്തിയുമായി യാത്രക്കാരില്‍നിന്നുയരുമ്പോള്‍ വിമാനം ഹീദൃവില്‍ സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തു.

ഇതേതുടര്‍ന്ന് എയര്‍ബസ്‌ എ321യിലെ രണ്ടു പൈലറ്റുമാര്‍ക്കും ഒരേപോലെ തലക്കറക്കം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ചു ബ്രിട്ടീഷ്‌ എയര്‍ലൈന്‍സ്‌ അന്വേഷണം ആരംഭിച്ചു. യാത്രക്കാര്‍ക്കും അന്വേഷണ ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മൊഴി നല്‌കാം.

കഴിഞ്ഞ മാസം ലണ്ടനില്‍ നിന്നു ഗ്ലാസ്‌ഗോയിലേയ്‌ക്ക്‌ യാത്ര ചെയ്‌ത വിമാനത്തിലെ പൈലറ്റുമാര്‍ക്കും ഇത്തരം ഒരു പ്രശ്‌നം ഉണ്ടായതായി പറയപ്പെടുന്നു. രണ്ടു പൈലറ്റുമാര്‍ക്കും ഒരേ സമയം തലക്കറക്കവും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.