ദൈവം പ്രപഞ്ചത്തെയും അതിനുള്ളിലെ ജീവജാലങ്ങളെയും സൃഷ്ട്ടിച്ചത് ഓരോ പദ്ധതി മനസ്സില്‍ കണ്ടു കൊണ്ടാണ്.പുരുഷന് ഇണയായി സ്ത്രീയെ നല്കിയപ്പോള് മനുഷ്യജീവന് നിലനില്‍പ്പിനായി ആശ്രയിക്കാന്‍ പരസ്പര പൂരകങ്ങളായ മൃഗങ്ങളെയും അവിടുന്ന് സൃഷ്ട്ടിച്ചു.എന്നാല്‍ ഇവയില്‍ നിന്നെല്ലാം വേര്‍തിരിക്കാന്‍ മനുഷ്യന് ദാനമായി കൊടുത്തതാണ് ബുദ്ധി .ഈ വരദാനമാണ് മനുഷ്യനും മൃഗങ്ങളും തമ്മില്‍ എന്തു വ്യത്യാസമാണ് എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടിയായി നമുക്ക് ഉയര്‍ത്തി കാണിക്കാനുള്ളത് .
എന്നാല്‍ ബുദ്ധി കുറവെന്നു നാം ആക്ഷേപിക്കുന്ന മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന പേക്കൂത്താണ് ഇന്നലെ ലണ്ടനില്‍ അരങ്ങേറിയത്.നോ ട്രൌസര്‍ ട്യൂബ് യാത്രയുടെ വാര്‍ഷികം പ്രമാണിച്ച് ഇന്നലെ ഏകദേശം നൂറോളം യാത്രക്കാരാണ് ട്രൌസര്‍ ധരിക്കാതെ ട്യൂബ് യാത്ര നടത്തിയത്.ബേക്കര്‍ലൂ ലൈനില്‍ ഉള്ള ചാരിംഗ് ക്രോസ് സ്റ്റേഷനില്‍ നിന്നും പാടിംഗ്ടണ് സ്റ്റെഷനിലെക്കും തിരിച്ചുമാണ് അടിവസ്ത്രം ധരിച്ച് ഇക്കൂട്ടര്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ യാത്ര നടത്തിയത്.
ചാരിംഗ് ക്രോസ് സ്റ്റേഷനില്‍ ഒത്തു കൂടിയ ഇവര്‍ അവിടെ വച്ച് തങ്ങള്‍ ധരിച്ചിരുന്ന പാന്റ് ഊരി സ്വന്തം ബാഗില്‍ സൂക്ഷിച്ചതിന് ശേഷം യാത്ര തുടങ്ങുകയായിരുന്നു.കഴിയുന്നതും കൂട്ടമായി യാത്ര ചെയ്ത ഇവര്‍ യാതൊരു മുന്‍കൂര്‍ പരിചയവും കാണിക്കാതെ വായനയില്‍ മുഴുകി പരസ്പരം സംസാരിക്കതെയാണ് യാത്ര തുടര്‍ന്നത്.ആരെങ്കിലും ചോദിച്ചാല്‍ പാന്റിടാന്‍ മറന്നു പോയതാണെന്നും ഇത്രയും പേര് ഒരുമിച്ചു മറന്നത് യാദൃശ്ചികമാനെന്നും പറയാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല