സൌത്തെണ്ട് ഓണ്‍ സീ: താളം ഫാമിലി ക്ലബിന്റെ നാടക വിഭാഗമായ താളം നാടകവേദിയുടെ മൂന്നാമത് നാടകം സത്യമേവ ജയതേ താളം ഫാമിലി ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികളോട് അനുബന്ധിച്ച് അരങ്ങേറി. വെസ്റ്റ്ക്ലിഫ് സെന്റ് സേവിയര്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഏഴാം തീയ്യതി വൈകുനേരം 4 മണിയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് ക്ലബ് ജോയിന്റ് സെക്രട്ടറി മനോജ് തായില്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്നു താളം കിഡ്സ് ക്ലബ് അവതരിപ്പിച്ച ദേവദൂതന്‍ പാടി എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം പുതുമയാര്‍ന്നതും അത്യന്തം മനോഹരവുമായിരുന്നു. ക്ലബ് മുന്‍ പ്രസിഡണ്ട് ടോമി തോമസിന്റെ നേതൃത്വത്തില്‍ ഉള്ള താളം മ്യൂസിക് ക്ലബ് അവതരിപ്പിച്ച ക്രിസ്തുമസ് ഓര്‍ക്കസ്ട്രയും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിനു മാറ്റ് കൂട്ടുന്നതും മികവാര്ന്നതുമായിരുന്നു.
തുടര്‍ന്നാണ് ഏവരും കാത്തിരുന്ന താളം നാടക വേദിയുടെ മൂന്നാമത് നാടകം സത്യമേവ ജയതേയുടെ അരങ്ങേറ്റം. ദേവസിക്കുട്ടി കല്ലൂക്കാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സമൂഹ നാടകം രചനയിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി. താളം സാബു, മനു മറോതിക്കല്‍, ജോയ് പാല, സന്തോഷ് മാനന്തവാടി, തോമസ് കുറ്റിക്കാടന്‍, ഷിബു തിരുവല്ല, സിസിലി, സാനിധ, മാസ്റ്റര്‍ ആന്റണി എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍.
ആസ്ട്രേലിയയിലേക്ക് കുടിയേറുന്ന സന്തോഷിനും കുടുംബത്തിനും ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ജോയ് എബ്രഹാം ഉപഹാരം നല്‍കി. ക്രിസ്തുമസ് ഡിന്നറോടെ സമാപിച്ച ആഘോഷ പരിപാടികള്‍ക്ക് സന്തോഷ് അഗസ്റ്റിന്‍ നന്ദി രേഖപെടുത്തി. ജോര്‍ജ് കുര്യന്‍, റോയ് ഫിലിപ്പ്, സണ്ണി എബ്രഹാം, ജേക്കബ് പവത്തില്‍, ജോജി മാത്യൂസ്, ഡോണ, മര്‍ഷ മാത്യൂസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല