ഡൗണ്‍ ആന്റ് കോണര്‍ (ബല്‍ഫാസ്റ്റ്) മലയാളി കാത്തലിക് സമൂഹത്തിനുവേണ്ടി ആജപാലന ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഫാ.ആന്റണി പെരുമായനെ ബിഷപ് മക്കിയോണ്‍ ഔദ്യോഗികമായി സ്വീകരിച്ചു. സെന്റ് പോള്‍സ് പള്ളിയില്‍ 16-ാം തീയതി ഞായറാഴ്‌ച നാലുമണിക്ക് നടന്ന സ്വീകരണത്തില്‍ ബിഷപ്പും ചാന്‍സലര്‍ ജോണ്‍ മക്‌മാനസും ഇടവക വികാരി ഫാ.ടോണിയും ഡെറി രൂപതയില്‍ ജോലിചെയ്യുന്ന ഫാദര്‍ ജോസഫ് കറുകയിലും വിശിഷ്ടാതിഥികളായിരുന്നു.
കേരളത്തിന്റെ തനിമ കലര്‍ന്ന ശിങ്കാരിമേളവും താലപ്പൊലിയേന്തിയ ബാലികാ ബാലന്മാരും വരവേല്‍പ്പിനു മാറ്റു കൂട്ടി. സെക്രട്ടറി ജോസ് അഗസ്‌റ്റിന്‍ സ്വാഗതം പറഞ്ഞു. ബിഷപ് മക്കിയോണ്‍ ഫാ. ആന്റണി പെരുമായനെ രൂപതയിലേയ്‌ക്കും മലയാളി കാത്തലിക് സമൂഹത്തിലേയ്‌ക്കും ഔദ്യോഗികമായി സ്വാഗതം ചെയ്‌തു. സ്വാഗത പ്രസംഗത്തില്‍ മലയാളി സമൂഹം ഐറിഷ് കമ്മ്യൂണിറ്റിക്ക് ചെയ്യുന്ന സേവനങ്ങളെ ബിഷപ് അനുസ്‌മരിച്ചു. തുടര്‍ന്ന് രൂപതാ ചാന്‍സലര്‍ ജോണ്‍ മക്‌മാനസ് സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ഫാദര്‍ ജോസഫ് കറുകയലിന്റെ ഉപസംഹാരത്തോടെ പൊതുസമ്മേളനം സമാപിച്ചു. തുടര്‍ന്ന് നടത്തിയ ദിവ്യബലിയില്‍ ഫാദര്‍ ആന്റണി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമ്മേളനത്തിലും വിശുദ്ധ കുര്‍ബാനയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. ചായ സല്‍ക്കാരത്തോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല