റെഡ് വൈന്‍ സാധാരണ എല്ലാ സ്ത്രീകളുടെയും പ്രിയപ്പെട്ട പാനീയമാണ്. എന്നാല്‍ ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇതാ പുതിയ റിപ്പോര്‍ട്ട്.ദിവസവും ഓരോ ഗ്ലാസ് റെഡ് വൈന്‍ കുടിക്കുന്നത് സ്തനാര്‍ബുദസാധ്യത കുറയ്ക്കുമെന്നാണ് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. മദ്യത്തിലെ ആല്‍ക്കഹോള്‍ അളവ് ബ്രസ്റ്റ് കാന്‍സറിനു കാരണമാകും എന്ന വിശ്വാസത്തെ ആണ് ലോസ്ആഞ്ചലസ് സീദര്‍-സിനായി മെഡിക്കല്‍ സെന്റര്‍ തങ്ങളുടെ ഗവേഷണത്തിലൂടെ കടപുഴക്കിയത്.
മുന്‍പ് ആല്‍ക്കഹോള്‍ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിച്ചു അത് വഴി കാന്‍സര്‍ വരുത്തും എന്ന് വിശ്വസിച്ചിരുന്നു എന്നാല്‍ ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഈസ്ട്രജന്റെ അളവ് കുറയ്ക്കും എന്നാണു പുതിയ ഫലം.
ഒരു മാസത്തോളം ചുവന്ന വീഞ്ഞ് സ്ഥിരമായി കഴിച്ച സ്ത്രീകളില്‍ ടെസ്റ്റൊസ്ട്ടിരോണ് ഹോര്‍മോണിന്റെ അളവില്‍ ഉയര്‍ച്ച കാണിച്ചു. അതിനാല്‍ ഡിന്നറിനു വീഞ്ഞ് കഴിക്കണം എന്ന് ആഗ്രഹമുള്ള സ്ത്രീകള്‍ ചുവന്ന വീഞ്ഞ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. ഇത് ഒരു പക്ഷെ ജീവിതം തന്നെ മാറ്റിമറക്കാന്‍ ഇത് സഹായിക്കും.
ഡോ:ഷൂഫെല്റ്റ് പറയുന്നത് ഇപ്പോള്‍ സ്ത്രീകളില്‍ സാധാരണയായി കണ്ടു വരുന്ന അര്‍ബുദം സ്തനാര്‍ബുദമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 230,000 ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2011ല്‍ 39000 സ്ത്രീകള്‍ ഈ അസുഖം മൂലം മരണമടഞ്ഞു.
മുപ്പത്തി ആറു സ്ത്രീകളില്‍ നടത്തിയ ഗവേഷണത്തില്‍ രണ്ടു തരം വൈനുകള്‍ കുടിക്കുമ്പോഴും സ്ത്രീകളില്‍ കാണുന്ന വ്യത്യാസങ്ങള്‍ കൃത്യമായും രേഖപ്പെടുത്തി. മാസത്തില്‍ രണ്ടു പ്രാവശ്യം ഇവരുടെ രക്തവും ഹോര്‍മോണ്‍ അളവും പരിശോധിച്ചു. ഇതില്‍ നിന്നുമാണ് സ്തനാര്‍ബുദം തടയാന്‍ ആവശ്യമായ ഗുണം ചുവന്ന വീഞ്ഞിന് ഉണ്ട് എന്ന് കണ്ടെത്തിയത്. സ്തനാര്‍ബുദ ചികത്സക്ക് സഹായിക്കുന്ന ആരോമറ്റെസ് ഇന്ഹിബിട്ടറിന്റെ അതെ ഗുണകണങ്ങള്‍ ഒരളവു വരെ ചുവന്ന വീഞ്ഞും പ്രകടിപ്പിക്കുന്നുണ്ട്.
വെളുത്ത വീഞ്ഞിനേക്കാള്‍ ചുവന്ന വീഞ്ഞിന് ചില ഗുണങ്ങള്‍ ഉണ്ട് എന്നല്ലാതെ വെളുത്ത വീഞ്ഞ് അര്‍ബുദം വരുത്തും എന്ന് ഇതിനര്‍ഥമില്ല. ചുവന്ന മുന്തിരിയിലെ തൊലിയിലും കുരുവിലും അടങ്ങിയ ചില രാസ പദാര്‍ഥങ്ങളാണ് ചുവന്ന വീഞ്ഞിനെ ഈ ഗുണങ്ങള്‍ നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല