കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെയായിരുന്നു. കുത്തുപാളയെടുത്ത വര്‍ഷമാണോ കഴിഞ്ഞുപോയത്. എന്നാല്‍ ഈ വര്‍ഷവും അങ്ങനെ തന്നെയാവണം എന്നാണോ ആഗ്രഹിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവിടെ പറയുന്നുണ്ട്. നിങ്ങളുടെ പേഴ്സ് കാലിയാകാതിരിക്കാനുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ്
മൊബൈല്‍ ഇന്‍ഷുറന്‍സോ എന്ന് ചോദിച്ച് മൂക്കത്ത് വിരല്‍വെയ്ക്കാന്‍ വരട്ടെ. കാര്യങ്ങള്‍ അതിന്റെ ഗൗരവത്തോടെ കാണുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കമ്പ്യൂട്ടറിനെക്കാളും വിലയുള്ള മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. കുഞ്ഞ് കമ്പ്യൂട്ടറുകളാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ലതന്നെ. എന്തായാലും ഇത്രയും വിലയുള്ള സാധനം വേറുതെ നഷ്ടപ്പെടുത്തണോ..? വേണ്ടെങ്കില്‍ എത്രയും വേഗം നിങ്ങളുടെ ഫോണുകള്‍ ഇന്ഷ്വാര് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍, അത് ആരെങ്കിലും മോഷ്ടിക്കുന്നതാകാം അല്ലെങ്കില്‍ വേറെ എന്തെങ്കിലും സംഭവിക്കുന്നതാകാം. എന്തായാലും കാര്യം സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. 15-25 ഇടയില്‍ പൗണ്ടിന് നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ചെയ്യാന്‍ സാധിക്കും. അത് നിങ്ങള്‍ക്ക് ഗുണകരമാകയേ ഉള്ളൂ എന്ന് തിരിച്ചറിയുക.
വാറന്റികള്‍
ഒരു സാധനം വാങ്ങുമ്പോള്‍ തീര്‍ച്ചയായിട്ടും നിങ്ങള്‍ വാറന്റി പിരീഡിനെക്കുറിച്ച് ബോധവാനായിരിക്കണം. പ്രത്യേകിച്ചും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. വാറന്റികള്‍ ഉള്ള ഉത്പന്നങ്ങള്‍ തന്നെ പരമാവധി വാങ്ങാന്‍ ശ്രമിക്കുക. പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നിങ്ങള്‍ അത്തരം സാധനങ്ങള്‍ വാങ്ങാന്‍ ഉത്സവകാലങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് വാറന്റിയുള്ള സാധനങ്ങള്‍ ആണെങ്കില്‍ തീര്‍ച്ചയായിട്ടും ഗുണപ്രദമാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ.
സ്റ്റോര്‍ കാര്‍ഡുകള്‍
സ്റ്റോര്‍ കാര്‍ഡുകള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വേറുതെ കിട്ടുന്ന സൗജന്യങ്ങളൊന്നും ഉപയോഗിക്കാതെ മാറ്റിവെയ്ക്കേണ്ട കാര്യമൊന്നുമില്ല. പത്ത് ശതമാനം വരെയാണ് സ്റ്റോര്‍ കാര്‍ഡുകള്‍ നിങ്ങള്‍ക്ക് തരുന്ന സൗജന്യം. അതെന്തിനാ വേറുതെ കളയുന്നത്.
ഐഡി കാര്‍ഡുകളും ഇന്‍ഷ്വര്‍ ചെയ്യണം
ഐഡി കാര്‍ഡുകളുടെ മോഷണം ഇപ്പോള്‍ വ്യാപകമാണ്. അതും ഇന്‍ഷ്വര്‍ ചെയ്യുന്നതായിരിക്കും നല്ലത്. ഐഡി മോഷണ ഇന്‍ഷുറന്‍സ് ഒരിക്കലും നിങ്ങളുടെ സാമ്പത്തികാവസ്ഥയെ താളം തെറ്റിക്കില്ല എന്നതാണ് മനസിലാക്കേണ്ട പ്രധാനപ്പെട്ട വസ്തുത.
എല്ലാം ഒരുമിച്ച്
മൊബൈല്‍ ഫോണും യാത്രയും ഐഡിയും എല്ലാം ഒരുമിച്ച് ഇന്‍ഷ്വര്‍ ചെയ്യാവുന്ന ഒരു പുതിയ പാക്കേജുണ്ട്. അത് ചെയ്യുന്നതായിരിക്കും കുറച്ചുകൂടി നല്ലത്. അങ്ങനെ ചെയ്താല്‍ എല്ലാം ഓരോന്ന് ചെയ്യുന്നതിന്റെ പണത്തില്‍ അല്പം കുറയ്ക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ ഉള്ള ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്ന ഒരാള്‍ ആണെങ്കില്‍ തീര്‍ച്ചയായിട്ടും ഇത് ചെയ്യുന്നതായിരിക്കും നല്ലത്.
സമ്പാദ്യങ്ങള്‍ നോക്കുക
പുതിയ വര്‍ഷം എല്ലാത്തിന്റെയും തുടക്കവര്ഷമാണ്. അതുകൊണ്ടുതന്നെ എല്ലാം പുതിയ രീതിയില്‍ തുടങ്ങുന്നതായിരിക്കും നല്ലത്. നിങ്ങളുടെ സമ്പാദ്യങ്ങള്‍ ഏത് അക്കൗണ്ടിലാണ് ഇടുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് ഏറ്റവും ഗുണം ലഭിക്കാനിടയുള്ള ഒരു അക്കൗണ്ട് കണ്ടെത്തി അതില്‍ ഇടുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത്. വൃദ്ധന്മാരാണെങ്കില് അതുപോലുള്ള അക്കൗണ്ടുണ്ട്. വനിതകളാണെങ്കില്‍ അതുപോലുള്ള അക്കൗണ്ടുണ്ട്. എല്ലാം നോക്കിയും കണ്ടും ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല