1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സഭയില്‍ കര്‍ദിനാളായി അവരോധിക്കപ്പെടുമ്പോള്‍ ഭാരത കത്തോലിക്കാ സഭക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭക്ക് അഭിമാനവും അംഗീകാരവും വന്നു ചേരുന്ന ധന്യ മുഹൂര്‍ത്തമാണെന്നു UKSTCF . 1972 ഡിസംബര്‍ 18 ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തന്റെ സന്യാസ സമര്‍പ്പിത ജീവിതം ആരംഭിച്ച പിതാവ് സാമ്പത്തികശാസ്ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. സഭാ പിതാവ് താന്‍ എടുത്തുവെച്ച കാല്‍ പാദങ്ങളെല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച മഹാ വ്യക്തിത്വം ആണ് എന്ന് UKSTCF ഓര്‍മ്മിക്കുന്നു.

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരി,, ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി,, പാലാരിവട്ടം പി.ഒ.സി ഡയറക്ടര്‍, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാന്‍, അങ്കമാലി അതിരൂപതയുടെ മെത്രാന്‍ മേജര്‍ ആര്‍ച്ചുബിഷപ് തുടങ്ങി ആത്മീയ കര്‍മ്മ വീഥികളില്‍ അര്‍പ്പണത്തിന്റെയും നേതൃത്വത്തിന്റെയും സേവനത്തിന്റെയും ശ്രേഷ്ഠതയുടെ ഉന്നതിയില്‍ നില്‍ക്കുന്ന പിതാവ് ഭാരതത്തിനും ആഗോള കത്തോലിക്കാ സഭയ്ക്കും തന്നെ അഭിമാനം ആണ്
,
സീറോ മലബാര്‍ സഭയ്ക്ക് വലിയ പിതാവിന്റെ പുതിയ സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന്റെ വിഗഹ വീക്ഷണവും , പുരോഗമന ചിന്തകളും അതി ദൃഡമായ ഇച്ഛാ ശക്തിയും ലക്ഷ്യ ബോധവും ദൈവാനുഗ്രഹീത കരങ്ങളിലൂടെ തീര്‍ച്ചയായും വിജയം വരിക്കും. സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ മേജര്‍ ആര്‍ച്ചുബിഷപ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോജ്ജ് ആലഞ്ചേരി പിതാവിന്
നമ്മുടെ സഭാപിതവായ മാര്‍ തോമ്മാസ്ലീഹായുടെ അപ്പസ്തോല വരങ്ങളിലൂടെ സര്‍വ്വ സക്തനായ ദൈവത്തിന്റെ പാത തെളിക്കുവാന്‍ സദ്മാര്‍ഗ്ഗവും ലക്ഷ്യബോധവും സഭയുടെ നായകത്വം വഹിക്കുവാന്‍ ഊര്‍ജ്ജവും സംരക്ഷണവും പരിപാലനവും അനുഗ്രഹവും ലഭിക്കുവാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നതായും ഒപ്പം ദീര്‍ഘായുസ്സും ആരോഗ്യവും നേരുകയും പൂര്‍ണ്ണ വിജയം ആശംസിക്കുന്നതായും സെന്റ്‌ തോമസ്‌ കാത്തലിക് ഫോറം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു,

ആലഞ്ചേരി വലിയ പിതാവിന്റെ കര്‍ദിനാള്‍ പദവി വാഴിക്കുന്ന ഫെബ്രുവരി 18 UK യില്‍ സന്തോഷത്തിന്റെയും പ്രാര്‍ത്ഥനയുടെയും പ്രത്വേക ആചാര ദിനമായി UKSTCF ആഘോഷിക്കും. .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.