നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ ചിതംഹില്ലിലെ ഐറിഷ് സെന്ററില്‍ വെച്ച് ആഘോഷിച്ചു. ബെന്നിജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.ബാബു അപ്പാടന്‍ ക്രിസ്മസ് സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രിസ്റ്റണ്‍ കിരണ്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയെത്തുടര്ന്ന് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. റാഫിള്‍ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല