സന്ദര്‍ലാന്‍ഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ് ഡേ ആഘോഷവും H.G.DR. തോമസ് മാര്‍ മകാറിയോസ് അനുസ്മരണവും സംഘടിപ്പിക്കുന്നു.ഫെബ്രുവരി നാലിന് മില്‍ഫീല്‍ഡിലുള്ള സെന്റ് ജോസഫ് ചര്‍ച്ചില്‍ രാവിലെ ഒന്‍പതു മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും. കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ബിഷപ് ആന്റണി മുഖ്യാഥിതിയായിരിക്കും.
രാവിലെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പരിപാടിയില്‍ വി.കുര്‍ബ്ബാനയും ചെണ്ടമേളത്തോട് കൂടിയ റാസയും ധൂപ പ്രാര്‍ഥനയും ഉണ്ടായിരിക്കും ഇവയെ തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. റവ: സജി തോട്ടത്തില്‍ എല്ലാ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു .
വിലാസം: St. Josephs Church, Millfield, Sunderland, SR4 6HP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല