ആരോഗ്യം നേടാനും രോഗങ്ങള്‍ ഒന്നും ഇല്ലാതിരിക്കാനുമാണ് നാം ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ സമീപകാലങ്ങളില്‍ ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികളും മറ്റും ഉപയോഗിക്കുന്നത് മൂലം നല്ല ആഹാരവസ്തുക്കള്‍ ലഭിക്കുന്നതിനുള്ള സാഹചര്യം വിരലമായിരിക്കുകയനു. പച്ചക്കറികള്‍ മാത്രമല്ല മാംസവും ഇക്കൂട്ടത്തില്‍ പെടുമെന്നാണ് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കള്‍ യൂറോപ്പിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെടുന്ന ചിക്കനില്‍ വ്യാപകമായി കണ്ടു വരുന്നത് നല്‍കുന്ന സൂചന.
കോഴി കര്‍ഷകര്‍ അമിതമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതാണ് ഇത്തരം സൂപ്പര്‍ ബക്ഷുകളില്‍ ചിക്കനില്‍ വളരാന്‍ കാരണമാകുന്നതെന്നും ഇതെക്കുറിച്ചു പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ചിക്കന്‍ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ജെര്‍മനിയിലെ അഞ്ചു വ്യത്യസ്ത നഗരങ്ങളില്‍നിന്നു വാങ്ങിയ ഫ്രഷ് കോഴിയിറച്ചിയിലാണ് പരിശോധന നടത്തിയത്. ശേഖരിച്ച സാമ്പിളുകളില്‍ അറുപതു ശതമാനത്തിലും സൂപ്പര്‍ ബക്ഷുകളെ കണ്ടെത്തി. ബര്‍ലിന്‍, ഹാംബര്‍ഗ്, കൊളോണ്‍, ന്യൂറംബര്‍ഗ്, സ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.
അമ്പതു ശതമാനം സാമ്പിളുകളില്‍ എക്സ്ടെന്‍ടെഡ് സ്പെക്ട്രം ബെറ്റ ലാക്റ്റമേസിനു കാരണമാകുന്ന ബാക്റ്റീരിയയും ഒരു ശതമാനത്തില്‍ മെതിസില്ലിന്‍ റെസിസ്റ്റണ്ട് സ്റ്റാഫിലോക്കൊക്കാസ് Aഎയിരസ് ബാക്റ്റീരിയയും ഉണ്ടായിരുന്നു എന്നു പരിശോധനയില്‍ വ്യക്തമായി. രോഗബാധയുള്ളവരിലും ദുര്‍ബലരിലും മാരകമായ രോഗങ്ങള്‍ക്കു കാരണമാകാന്‍ ഇവയ്ക്കു ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ നെറ്റോ, റെവേ, എഡേക്കാ, ലിഡല്‍, പെന്നി എന്നിവയിലാണ് പരിശോധന നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല