1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2012

ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ചിലതുണ്ട് അവയില്‍ ഒന്നാണ് വിവാഹമോതിരം. കഴിഞ്ഞ ദിവസം നഷ്ടപ്പെട്ട വിവാഹമോതിരം കാരറ്റില്‍ നിന്നും കണ്ടെത്തിയ വാര്‍ത്ത നമ്മള്‍ വായിച്ചിരുന്നു. പുതിയ സംഭവം കള്ളന്‍ അടിച്ചുമാറ്റിയെന്നു കരുതിയ വിലപിടിപ്പുള്ള വിവാഹമോതിരം ഒടുവില്‍ വളര്‍ത്തുനായയുടെ വയറ്റില്‍ കണ്ടെത്തിയതാണ്. എന്തായാലും ഇതോടെ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ലണ്ടനിലാണ് സംഭവം. 4500 ഡോളറാണ് (2,34,000 രൂപ) മോതിരത്തിന്റെ വില.

എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിന്മുമ്പ് കട്ടിലിന് അരികില്‍ മോതിരം ഊരിവയ്ക്കുന്ന പതിവ് റേച്ചല്‍ എന്ന നാല്‍പ്പത്തിയെട്ടുകാരിക്കുണ്ടായിരുന്നു. പതിവു തെറ്റിയ്ക്കാതെ റേച്ചല്‍ മോതിരം കാണാതായ ദിവസവും ഊരി പഴയ പടിവച്ചു. സ്വന്തം വളര്‍ത്തുനായ സര്‍വസ്വാതന്ത്രമായി വിഹരിക്കുന്നതും ആ വീട്ടിലെ പതിവായ കാര്യമാണ്.

റേച്ചലിന്റെ കട്ടിലിനു താഴെ തറയിലെ മെത്തയില്‍ സുഖനിദ്ര തേടുന്ന നായ മോതിരത്തിന്റെ ഭംഗിയില്‍ ലയിച്ച് വിഴുങ്ങിയതാണ് പ്രശ്നമായത്. രാവിലെ ഉണര്‍ന്നു മോതിരം തപ്പിയ റേച്ചല്‍ അറിയുന്നുണ്േടാ നായ മോതിരം വിഴുങ്ങിയ കാര്യം. കള്ളന്‍ തട്ടിയെടുത്തന്നുകരുതി കള്ളനെ ശപിച്ചുകൊണ്ടിരുന്ന റേച്ചലിന്റെ ബുദ്ധിയില്‍ ഐഡിയാ വന്നു. മുറിയില്‍ മാറ്റരും പ്രവേശിക്കാന്‍ ഇടയില്ലാത്ത സ്ഥിതിയില്‍ കള്ളനായി ആരെ പ്രതിയാക്കും. സ്വന്തം നായയെ എങ്ങനെ സംശയിക്കും. ഒടുവില്‍ മനസില്ലാ മനസോടെ നാലുകാലുള്ള കള്ളന്റെ കാര്യം പോലീസിലും മൃഗഡോക്ടറുടെ അടുത്തും റേച്ചല്‍ അറിയിച്ചു.

പത്തുദിവസത്തോളം നായയുടെ കാഷ്ടം പരിശോധിക്കാന്‍ റേച്ചല്‍ തയാറായി. ഒടുവില്‍ കാണാഞ്ഞതിനെ തുടര്‍ന്ന് മൃഗഡോക്ടറുടെ സഹായം വീണ്ടും തേടിയ റേച്ചല്‍ ഡോക്ടറുടെ ഉപദേശത്തില്‍ വിഷാദയായി. കാഷ്ടത്തിലൂടെ പുറത്തുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന കാര്യം ഡോക്ടര്‍ പറഞ്ഞതോടെ നായയെ സ്കാനിംഗിന് വിധേയമാക്കി. മോതിരം വയറ്റിലണ്ടെന്ന് ഉറപ്പാക്കിയപ്പോള്‍ ഏതുവിധേനയും പുറത്തെടുക്കാനുള്ള നീക്കമായി അടുത്ത പടി. സര്‍ജറി ഒഴിവാക്കി നായയുടെ വായിലൂടെ കുഴല്‍കടത്തി മോതിരം പുറത്തെടുത്തപ്പോഴാണ് റേച്ചലിനെ ആശ്വാസമായത്. ഒടുവില്‍ റേച്ചലും ഹാപ്പി ഒപ്പം നായയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.