മഹേഷ് ഭട്ടിന്റെ ജിസം 2 വിലൂടെ പ്രമുഖ നീലച്ചിത്ര നടിയും മോഡലുമായ സണ്ണി ലിയോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ ഹിന്ദി സിനിമയിലെ നിലവിലുള്ള പല മാദക സുന്ദരികളുടേയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. രാഖി സാവന്തിനെപ്പോലുള്ള പല ബോളിവുഡ് സെക്സ് ബോംബുകളുടേയും മാര്‍ക്കറ്റ് ഇടിച്ചേക്കാം അതിനാല്‍ മഹേഷ് ഭട്ട് ലിയോണെ നായികയാക്കുന്നത് ഇവര്‍ക്കൊന്നും അത്ര ഇഷ്ടവുമല്ല. നഗ്നതാപ്രദര്‍ശന മാത്രം ലക്ഷ്യം വച്ചു കൊണ്ടാണ് ഭട്ട് ലിയോണെ നായികയാക്കുന്നത് എന്ന വിമര്‍ശനവുമായി രാഖി സാവന്ത് രംഗത്തെത്ത് വന്നുകഴിഞ്ഞു.
മഹേഷ് ഭട്ട് സണ്ണി ലിയോണെ ‘ജിസം 2’ വിനു വേണ്ടി കരാര്‍ ചെയ്തത് അവരുടെ നഗ്നത വിറ്റ് കാശാക്കാന്‍ വേണ്ടി മാത്രമാണ്. പരിധി വിട്ട് നഗ്നതാപ്രദര്‍ശനം നടത്താന്‍ മടിയില്ലാത്ത ഒരു സുന്ദരിയെ നായികയായി കിട്ടിയാല്‍ സംവിധായകന്റെ ജോലി എളുപ്പമായി. അല്ലെങ്കിലും മഹേഷ് ഭട്ടിന്റെ സിനിമകളിലെല്ലാം നായികമാര്‍ക്ക് തുണിയഴിക്കേണ്ട രംഗങ്ങള്‍ സുലഭമാണല്ലോ. നഗ്നത എത്ര വേണമെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി ലോക പ്രശസ്ത നീലച്ചിത്ര നടി തന്നെ നില്ക്കുന്നു.
സ്വന്തം പുത്രി പൂജാ ഭട്ടിന്റെ നഗ്നത പോലും തന്റെ സിനിമകളുടെ വാണിജ്യ വിജയത്തിനായി മടിയില്ലാതെ പകര്‍ത്തിയ ആളാണ് മഹേഷ് ഭട്ട്. അപ്പോള്‍ പിന്നെ നഗ്നതാപ്രദര്‍ശനത്തിന് അതിരുകള്‍ വയ്ക്കാത്ത സണ്ണി ലിയോണെ നായികയായി കിട്ടിയാലത്തെ കാര്യം പറയാനുണ്ടോ – രാഖി തുറന്നടിക്കുന്നു. അതേസമയം, സണ്ണിയെ ബിഗ് സ്ക്രീനില്‍ കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഇന്ത്യന്‍ യുവത്വം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല