ഒടുവില്‍ വിവാദ പൂര്‍ണമായിരുന്ന അതി വേഗ റെയില്‍ പ്രോജെക്റ്റ് ചെയ്യുവാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ജനങ്ങള്‍ക്ക് 32 ബില്ല്യണ്‍ പൌണ്ടിന്റെ ബാധ്യതയാണ് ഉണ്ടാക്കുക. ഈ റെയില്‍ വടക്കന്‍ ഇംഗ്ലണ്ടിനെ ലണ്ടനുമായി ബന്ധിപ്പിക്കും. 2026 ഓടു കൂടെ ഇതിന്റെ ആദ്യഘട്ടം തലസ്ഥാനം മുതല്‍ ബര്‍മിംഗ്ഹാം വരെ നീളുന്ന ശൃംഖല ഉണ്ടാക്കും. പിന്നീട് ലീഡ്സ് ,മാന്ചെസ്ട്ടര്‍ എന്നീ നഗരങ്ങളുമായി ഈ ശൃംഖല ബന്ധിക്കപ്പെടും. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിനെ വെല്ലുന്ന ഈ അതിവേഗ റെയില്‍ 250mph വേഗതയില്‍ പറപറക്കും.
ഈ വന്‍ പ്രോജെക്റ്റ് പ്രകൃതിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങളുടെയും, ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന നികുതിയുടെ പേരിലും വന്‍വിവാദമായിരുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന സമയത്ത് ഇത് പോലുള്ള വന്‍ പദ്ധതികള്‍ രാജ്യത്തെ എത്രമാത്രം പിടിച്ചു കുലുക്കും എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഇതിനായി ഈ പദ്ധതി മുന്‍പോട്ടു വച്ച എച്ച്.എസ.2 ലിമിറ്റഡ് എന്ന കമ്പനി ഇതിന്റെ ചിലവായി കണക്കാക്കുന്ന 47 ബില്ല്യണ്‍ മുതല്‍ 59 ബില്ല്യണ്‍ വരെ എന്നുള്ളത് സര്‍ക്കാര്‍ കണക്കില്‍ 24ബില്ല്യണ്‍ മുതല്‍ 26ബില്ല്യണ്‍ വരെയാണ്. ഇത് തീര്‍ച്ചയായും പൊതുചുമതലയായി നാളെ ജനങ്ങളുടെ തലയില്‍ തന്നെ പതിക്കും. ഈ സമയത്ത് അധിക ചെലവ് വഹിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ നീക്കം വേദനാജനകം ആണ് എന്ന് ഗവേഷണ വിദഗ്ദന്‍ സാം ബോമാന്‍ വ്യക്തമാക്കി.
ഇത് അനാവശ്യമായ ഒരു നടപടിയാണ് ഓരോ മണിക്കൂറിലും 26000 സീറ്റുകള്‍ ഉള്ള ട്രെയിന്‍ ബര്മിമ്ഹാം മുതല്‍ ലണ്ടന്‍ വരെ മുപ്പത്തി ഒന്‍പതു മിനുട്ടില്‍ ഓടിയെത്തുന്നു. ഇതിന്റെ രണ്ടാം ഘട്ടം 2033 ഇല്‍ പൂര്‍ത്തിയാകും. മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടനിലേക്ക് ഒരു മണികൂര്‍ എട്ടു മിനിട്ട് കൊണ്ട് ഓടിയെത്തുന്ന റെയില്‍ ആണ് രണ്ടാം ഘട്ടം. എന്നാല്‍ ഇതിന്റെ അധിക ചിലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
പലപ്പോഴും സാധാരണയേക്കാള്‍ അധികമായാണ് ഇതിന്റെ ചെലവ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതിനു മുന്‍പ് ബ്രിട്ടനില്‍ നിലവില്‍ വന്ന ലണ്ടനില്‍ നിന്നും സെന്റ് പാന്‍ക്രിയാസ് വഴി ചാനല്‍ ടണലിലേക്കുള്ള അതി വേഗ റെയില്‍ ഒരു ദുരന്തമായിരുന്നു. ഇപ്പോഴും അതിന്റെ വില ജനങ്ങള്‍ അടച്ചു കൊണ്ടിരിക്കയാണ്. കരുതിയതിനേക്കാള്‍ മൂന്നിലൊന്ന് യാത്രക്കാര്‍ മാത്രമേ ആ സൗകര്യം ഉപയോഗിക്കുന്നുള്ളൂ എന്നും ബോമാന്‍ ചൂണ്ടിക്കാട്ടി. ഇത് വരുത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നാം ബോധാവാന്മാര്‍ ആകേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല