ബ്രിട്ടണ്‍ ധാരാളം കലാപങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബ്രിട്ടന്‍റെ ചരിത്രം പരിശോധിച്ചാല്‍ ധാരാളം കലാപങ്ങളുടെ കഥകള്‍ ലഭിക്കുന്നതാണ്. കഴിഞ്ഞയിടയ്ക്ക് നടന്ന ഒക്കുപൈ ലണ്ടന്‍പോലുള്ള സമകാലീന കലാപങ്ങള്‍ക്കും ലണ്ടന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ കലാപത്തിന് ബ്രിട്ടണ്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബ്രിട്ടണിലെ ആറ് വലിയ ഇന്ധന കമ്പനികള്‍ക്കെതിരെ നാല് മില്യണ്‍ പരാതികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായിരിക്കുന്നത്. വൈദ്യൂതി ചാര്‍ജിന്റെ കാര്യത്തിലെ വലിയ തെറ്റുകളും തെറ്റായ മീറ്റര്‍ റീഡിങ്ങുമൊക്കെയാണ് പ്രശ്നമാകുന്നത്. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ നാല് മില്യണ്‍ പരാതിക്കാരില്‍ ഒരു അഞ്ച് ശതമാനംപേരെങ്കിലും തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയാല്‍ ബ്രിട്ടണ്‍ കണ്ട ഏറ്റവും വലിയ പ്രതിഷേധമായി അത് മാറുകയും കലാപത്തിലേക്ക് വഴിമാറാനുള്ള സാധ്യതയുണ്ടാകുകയും ചെയ്യും. ഇപ്പോഴത്തെ പ്രതിഷേധങ്ങളെല്ലാംതന്നെ കലാപത്തിന്റെ രൂപത്തിലേക്ക് വഴിമാറുന്നത് വളരെ പെട്ടെന്നാണ്.
കമ്പനികളുടെ തെറ്റായ കണക്കുകൂട്ടലുകള്‍ ഉപഭോക്താക്കള്‍ പലപ്പോഴും ഇരട്ടി ചാര്‍ജ് നല്‍കേണ്ടിവരുന്നു എന്നതാണ് പ്രധാന ആരോപണം. ഇത് ബ്രിട്ടണിലെ പതിനായിരകണക്കിന് കുടുംബങ്ങളുടെ സാമ്പത്തികനിലയെ തകര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധം വരുംദിവസങ്ങളില്‍ ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയവര്‍ പറയുന്നത്.
ഉപഭോക്താക്കള്‍ക്ക് പരാതികള്‍ക്ക് കമ്പനികള്‍ കൃത്യമായ മറുപടി കൊടുക്കാത്തതാണ് പ്രധാനപ്പെട്ട പ്രശ്നമായി പറയുന്നത്. ഇങ്ങനെ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും എടുക്കാത്തതാണ് ഉപഭോക്താക്കളെ പ്രധാനമായും പ്രശ്നത്തിലാക്കുന്നത്. പത്ത് പേരെ എടുത്താല്‍ അതില്‍ ഒമ്പതുപേരും ഇന്ധന കമ്പനികള്‍ക്കെതിരെ പരാതി ഉള്ളവരാണെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംഘംചേരലായി മാറിയാല്‍ പ്രശ്നമാകും എന്നുതന്നെയാണ് പഠനസംഘങ്ങള്‍ വ്യക്തമാക്കുന്നത്. ഒരുവര്‍ഷം നാല് മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം കൊടുക്കാനുംമാത്രം തെറ്റുകളാണ് ബ്രിട്ടണിലെ ഇന്ധന കമ്പനികള്‍ ഓരോവര്‍ഷവും വരുത്തുന്നത്. എന്നാല്‍ പരാതികള്‍ പരിഗണിക്കാത്തതുമൂലം ഇത് നല്‍കേണ്ടിവരുന്നില്ല. അതാണ് പ്രശ്നമാകുന്നത്.
ഇന്ധന കമ്പനികള്‍ ഓരോ വര്‍ഷവും തങ്ങള്‍ക്ക് ലഭിച്ച പരാതികളെക്കുറിച്ച് വെബ്സൈറ്റില്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍ പരിഹരിച്ച പരാതികളെക്കുറിച്ചോ ഒത്തുതീര്‍പ്പാക്കിയ പരാതികളെക്കുറിച്ചോ ഒന്നും പറയുന്നില്ല. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യാനുള്ള പഴുതും ഒരു കമ്പനിയും ഇട്ടിട്ടില്ല. ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് എന്‍ര്‍ജി, ഇ ഓണ്‍, എന്‍ പവര്‍, എസ്എസ്ഇ, സ്കോട്ടീഷ് പവര്‍ തുടങ്ങിയ ബ്രിട്ടണിലെ വന്‍കമ്പനികള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. പല കാരണങ്ങളിലാണ് പരാതികള്‍ വരുന്നതെങ്കിലും ബില്ലിനെക്കുറിച്ചാണ് എല്ലാവര്‍ക്കും പരാതിയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല