സാലിസ്ബെറി : സാലിസ്ബെറി മലയാളീ കൂട്ടായ്മ്മയുടെ ക്രിസ്തുമസ് നവ വത്സര ആഘോഷം പ്രൌഡ ഗംഭീരമായി. ദിവ്യ ഉണ്ണി പിറവിയെടുത്ത പുല്ക്കൂടിനെ മാതൃകയാക്കി മുമ്പാരും ചെയ്യാത്ത ഭാവ വൈഭവത്തില്‍ വൈക്കോലില്‍ മെനഞ്ഞെടുത്ത ആകര്‍ഷക സ്റ്റേജില്‍ അതി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വൈവിധ്യമായ മികവുറ്റ അവതരണങ്ങള്‍ കാഴ്ച വെച്ച് സാലിസ്ബെറി മലയാളീ കൂട്ടായ്മ്മയുടെ ആഘോഷം അവിസ്മരണീയമായി. കുര്യന്‍ ജോര്‍ജ്ജും ജോമി ജോര്‍ജ്ജും കൂടി രൂപ കല്‍പ്പന ചെയ്തു തയ്യാറാക്കിയ വേദിയും , ടെക്നിക്കുകളും ചരിത്ര ഭാഗമായി.
കുട്ടികളുടെ ലൈവ് നേറ്റിവിറ്റി ഷോ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സഞ്ചരിക്കുന്ന നക്ഷത്രവും മാലാഖമാരുടെ സംഗീതവും, ആടുമാടുകളുടെ ശബ്ദവും കുഞ്ഞുണ്ണിയുടെ രോദനവും എല്ലാം മിശ്രിതമായി മുഖരിതമായപ്പോള്‍ ഏവര്‍ക്കും ബെത്ലഹെമില്‍ എത്തിയ വിസ്മയ പ്രതീതി ഉണര്‍ത്തി. .
നേരത്തെ ക്രിസ്തുമസ് ഫാദര്‍ ആയി എത്തിയ ബിബീഷ് ചാക്കോ അക്ഷരാര്‍ത്ഥത്തില്‍ വേദിയുടെ ശ്രദ്ധാ കേന്ദ്രമായി . മാതാപിതാക്കളെ വേദിയിലേക്ക് ആനയിച്ചു ജിജു ഉമ്മന്‍ സ്വാഗതവും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. പാപ്പായും മാതാപിതാക്കളും കൂടി കേക്ക് മുറിച്ചു സമാരംഭം കുറിച്ച ആഗോഷത്തിനു , രാജേഷ് ടോം നന്ദിയും പ്രകാശിപ്പിച്ചു.
സാലിസ്ബെറിയിലെ മലയാളീ കുരുന്നുകള്‍ അവതരിപ്പിച്ച വൈവിധ്യമായ കലാ വിരുന്ന് സംഗീതത്തിന്റെ മാസ്മരികതയില്‍ നൃത്ത ചുവടുകളുടെ വര്‍ണ്ണ പകര്ച്ചയില്‍ ആഗോഷത്തിന്നു തികഞ്ഞ ആസ്വാദക മാനം നല്‍കി.
കുഞ്ഞാഞ്ഞ ബ്രദേഴ്സിന്റെ ഡാന്‍സ് , സാലിസ്ബെറി ബൊയസിന്റെ മാര്‍ഗ്ഗം കളി , സാലിസ്ബെറി സിസ്റ്റെഴ്സിന്റെ നാടോടി നൃത്തം എന്നിവ പരിപാടിക്ക് കൊഴുപ്പേകി. സാലിസ്ബെറിയിലെ മുഴുവന്‍ ദമ്പതികളെയും കോര്‍ത്തിണക്കി സംഗീത സാന്ദ്രത വിരിയിച്ച ഗാനങ്ങള്‍ക്ക് ഈണത്തിനൊപ്പിച്ചു ചുവടുകള്‍ വെച്ച് അരങ്ങേറിയ കപ്പിള്‍ ഡാന്‍സ് വേദിയെ മൊത്തത്തില്‍ ആനന്ദ സാഗരത്തില്‍ ആറാടിച്ചു.
ഒത്തൊരുമയുടെയും സഹകരണത്തിന്റെയും അമൂല്യ കൂട്ടായ്മ്മയായി തിളങ്ങിയ സാലിസ്ബെറി മലയാളീസ് എല്ലാ കുട്ടികള്‍ക്കും ക്രിസ്തുമസ് ഗിഫ്റ്റ് നല്‍കിയാണ് സ്വഭവനങ്ങളിലേക്ക് തിരിച്ചു പറഞ്ഞു വിട്ടത്. നാല് മണിക്കൂറിലേറെ സാലിസ്ബെറിയിലെ മുഴുവന്‍ മലയാളികളെയും ആനന്ദിപ്പിച്ച ആഘോഷത്തിന്നു വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നറോടെ സമാപനം കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല